സുലൈഖ മന്‍സിലിലെ ‘ജില്‍ ജില്‍ ജില്‍’ ഗാനം റിലീസായി

Web Desk
1 Min Read

കൊച്ചി: അഷ്റഫ് ഹംസ രചനയും സംവിധാനവും നിര്‍വഹിച്ച് ഈദ് റിലീസായി തിയേറ്ററുകളിലേക്കെത്തുന്ന സുലൈഖ മന്‍സിലിലെ ആദ്യ ഗാനം റിലീസായി. ‘ജില്‍ ജില്‍ ജില്‍’ എന്ന ഗാനത്തിന് മു. രിയുടെയും ടി കെ കുട്ട്യാലിയുടെയും വരികള്‍ക്ക് വിഷ്ണു വിജയ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. മലബാറിന്റെ ആഘോഷം തുളുമ്പുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിഷ്ണു വിജയും വര്‍ഷാ രഞ്ജിത്തും മീരാ പ്രകാശും ചേര്‍ന്നാണ്.

city exchange

ലുക്ക്മാന്‍ അവറാന്‍, ചെമ്പന്‍ വിനോദ് ജോസ്, അനാര്‍ക്കലി മരക്കാര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഗണപതി, ശബരീഷ് വര്‍മ്മ, മാമുക്കോയ, ജോളി ചിറയത്ത്, അമല്‍ഡ ലിസ്, ദീപ തോമസ്, അദ്രി ജോ, അര്‍ച്ചന പദ്മിനി, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചെമ്പോസ്‌കി മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ് ജോസ്, സുബീഷ് കണ്ണഞ്ചേരി, സമീര്‍ കാരാട്ട് എന്നിവര്‍ നിര്‍മ്മിച്ച സുലൈഖാ മനസില്‍ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് സെഞ്ച്വറി ഫിലിംസാണ്. മലബാറിലെ ഒരു മുസ്‌ലിം വിവാഹത്തെ ചുറ്റിപ്പറ്റി സഞ്ചരിക്കുന്ന ചിത്രം തിയേറ്ററുകളില്‍ ആഘോഷിക്കാന്‍ സാധിക്കുന്ന ഒരു പെരുന്നാള്‍ ചിത്രമാണ്.

സുലൈഖാ മന്‍സിലിന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ഡി ഓ പി: കണ്ണന്‍ പട്ടേരി, എഡിറ്റര്‍: നൗഫല്‍ അബ്ദുള്ള, സംഗീത സംവിധാനം: വിഷ്ണു വിജയ്, പ്രൊഡക്ഷന്‍ ഡിസൈന്‍: അനീഷ് നാടോടി, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ്: ശബരീഷ് വര്‍മ്മ, ജിനു തോമ, വസ്ത്രാലങ്കാരം: ഗഫൂര്‍ മുഹമ്മദ്, മേക്ക്അപ്പ്: ആര്‍ ജി വയനാടന്‍, കൊറിയോഗ്രാഫി: ജിഷ്ണു, സൗണ്ട് ഡിസൈന്‍: അരുണ്‍ വര്‍മ്മ, സൗണ്ട് മിക്‌സിങ്: ഡാന്‍ ജോസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ശ്രീജിത്ത് ബാലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡേവിസണ്‍ സി ജെ, അസോസിയേറ്റ് ഡയറക്ടേഴ്‌സ്: ഷിന്റോ വടക്കേക്കര, സഹീര്‍ റംല, കളറിസ്റ്റ്: ലിജു പ്രഭാകര്‍, ഡിസൈന്‍: സ്‌പെല്‍ബൗണ്ട് സ്റ്റുഡിയോസ്, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!