Connect with us

Entertainment

ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായി ഇന്ദ്രജിത്ത്; പ്രീ അനൗണ്‍സ്‌മെന്റ് ടീസര്‍ റിലീസ് ചെയ്തു

Published

on


കൊച്ചി: ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി നവാഗതനായ ജിതിന്‍ സുരേഷ് ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രീ അനൗണ്‍സ്‌മെന്റ് ടീസര്‍ റിലീസ് ചെയ്തു. നോ വേ ഔട്ട് എന്ന ചിത്രത്തിന് ശേഷം റെമൊ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെമോഷ് എം എസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.

ഒരേ മുഖം, റിലീസിന് ഒരുങ്ങുന്ന പുഷ്പക വിമാനം, പടക്കുതിര എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ദീപു എസ് നായര്‍, സന്ദീപ് സദാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. നിരവധി ചിത്രങ്ങളില്‍ പൊലീസ് വേഷത്തില്‍ എത്തിയിട്ടുണ്ടെങ്കിലും ഇന്ദ്രജിത്ത് ആദ്യമായി ഒരു മുഴുനീള പൊലീസ് വേഷം കൈകാര്യം ചെയ്യുന്ന ചിത്രമായിരിക്കും ഇത്.

ഇന്ദ്രജിത്ത് സുകുമാരന്‍, അജു വര്‍ഗ്ഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗര്‍, വിജയരാഘവന്‍, റെബ മോണിക്ക ജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ക്യാപ്റ്റന്‍ മില്ലര്‍, സാനി കായിദം, റോക്കി എന്നീ ചിത്രങ്ങളുടെ എഡിറ്റര്‍ നാഗൂരന്‍ രാമചന്ദ്രന്‍ ആണ് ഈ ചിത്രത്തിന്റെ എഡിറ്റര്‍. അദ്ദേഹം മലയാളത്തില്‍ ആദ്യമായി പ്രവര്‍ത്തിക്കുന്ന ചിത്രമാണിത്. അഞ്ചകൊള്ളകൊക്കാന് ശേഷം മണികണ്ഠന്‍ അയ്യപ്പ സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണിത്.

നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ പ്രശസ്തനായ ജിതിന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഡി ഒ പി സൗഗന്ദ് എസ് യൂ നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍: സാബു മോഹന്‍, കോസ്റ്റ്യൂംസ്: റാഫി കണ്ണാടിപ്പറമ്പ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശശി പൊതുവാള്‍, 3ഡി ആര്‍ട്ടിസ്റ്റ്: ശരത്ത് വിനു, വി എഫ് എക്‌സ് ആന്റ് ത്രിഡി അനിമേഷന്‍: ഐഡന്റ് ലാബ്‌സ്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്: മിഥുന്‍ മുരളി, പി ആര്‍ ഓ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ പേരും മറ്റ് വിവരങ്ങളും ഉടന്‍ പുറത്തു വിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!