
കൊച്ചി: ശ്രീനാഥ് ഭാസി നായകനായി ഇന്ദ്രന്‍സ്, ബാബു രാജ്, ബിബിന്‍ ജോര്‍ജ്, കിച്ചു ടെല്ലസ്, സൂര്യകൃഷ്, സുധീര്‍ കരമന, സുധീര്‍ (ഡ്രാക്കുള ഫെയിം), അലന്‍സിയര്‍, റോഷന്‍ ബഷീര്‍, സാദിഖ്, മാര്‍ട്ടിന്‍ മുരുകന്‍, സോഹന്‍ സീനുലാല്‍, യാമിസോന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എ ബി ബിനില്‍ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊങ്കാല.ഗ്ലോബല്‍ പിക്‌ചേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റും ദിയാ ക്രിയേഷനും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.


നിര്‍മാതാക്കള്‍- ഡോണ തോമസ്, ശ്രീനാഥ് ഭാസി, കെ ജി എഫ് സ്റ്റുഡിയോ, അനില്‍ പിള്ള, പ്രജിത രാജേന്ദ്രന്‍, ജിയോ ജെയിംസ്, ഛായാഗ്രഹണം: തരുണ്‍ ഭാസ്‌കരന്‍, എഡിറ്റര്‍: കപില്‍കൃഷ്ണ, സംഗീതം: രഞ്ജിന്‍ രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വിനോദ് പറവൂര്‍.

രണ്ടായിരം കാലഘട്ടത്തില്‍ വൈപ്പിന്‍ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കി പറയുന്ന ചിത്രമാണിത്. ആക്ഷന്‍ കോമഡി ത്രില്ലര്‍ ശ്രേണിയില്‍ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബര്‍ അവസാനവാരം വൈപ്പിന്‍, ചെറായി പരിസര പ്രദേശങ്ങളില്‍ ആരംഭിക്കുന്നു. പി ആര്‍ ഒ: എം കെ ഷെജിന്‍.
