ബനാറസ് പ്രീ റിലീസ് ഹുബ്ലിയില്‍

Web Desk
1 Min Read

കൊല്‍ക്കത്ത: പുതുമുഖം സായിദ് ഖാന്‍, സോണല്‍ മൊണ്ടേറോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയതീര്‍ത്ഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യ സിനിമയായ ‘ബനാറസി’ന്റെ പ്രീ റിലീസ് ഇവന്റ് ഹുബ്ലിയിലെ റെയില്‍വേ സ്പോര്‍ട്സ് ഗ്രൗണ്ടില്‍ നടന്നു.

city exchange

ചലഞ്ചിംഗ് സ്റ്റാര്‍ ദര്‍ശന്‍, വിനോദ് പ്രഭാകര്‍, നേനപ്പിറളി പ്രേം, വി. നാഗേന്ദ്ര പ്രസാദ്, സംവിധായകന്‍ ജയതീര്‍ഥ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. സുജയ് ശാസ്ത്രി, ദേവരാജ്, അച്യുത് കുമാര്‍, സപ്ന രാജ്, ഭര്‍കത് അലി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അജനീഷ് ലോക്‌നാഥ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. നവംബര്‍ നാലിന് ചിത്രം റിലീസ് ചെയ്യും.

മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളില്‍ ഒരേ സമയം റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മോഷന്‍ പോസ്റ്ററിനും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. നാഷണല്‍ ഖാന്‍സ് പ്രൊഡക്ഷന്‍സിലൂടെ തിലക് രാജ് ബല്ലാലാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അദ്വൈത ഗുരുമൂര്‍ത്തി ഛായാഗ്രഹണവും കെ എം പ്രകാശ് എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. പി ആര്‍ ഒ- എ എസ് ദിനേശ്, ശബരി.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!