മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ജനുവരി പത്തിന്

Web Desk
1 Min Read

കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രത്തിന്റെ ചിത്രീകരണം ജനുവരി പത്തിന് രാജസ്ഥാനില്‍ ആരംഭിക്കുന്നു. മോഹന്‍ ലാലിന്റെ ഒഫിഷ്യല്‍ പേജിലൂടെയാണ് വാര്‍ത്ത പുറത്തുവിട്ടത്.

city exchange

ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിലുള്ള ജോണ്‍ ആന്റ് മേരി ക്രിയേറ്റീവിന്റെ ബാനറിലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സെഞ്ചറി കൊച്ചുമോനും കെ സി ബാബുവിന്റെ ഉടമസ്ഥതയിലുള്ള (ബേബി മറൈന്‍ ഗ്രൂപ്പ്) മാക്‌സ് ലാബും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാണ്. ചിത്രത്തിന്റെ മറ്റു വിവരങ്ങള്‍ നല്‍കിയിട്ടില്ല.

പേരുള്‍പ്പടെയുള്ള മറ്റു വിശദാംശങ്ങള്‍ അധികം വൈകാതെ നല്‍കുമെന്ന് നിര്‍മ്മാതാക്കളില്‍ ഒരാളായ സെഞ്ച്വറി കൊച്ചുമോന്‍ പറഞ്ഞു. ഒറ്റ ഷെഡ്യൂളില്‍ എഴുപത്തിയഞ്ചു ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ചിത്രീകരണമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!