

കൊച്ചി: ശ്വേതാമേനോനെ നായികയാക്കി വൈറ്റല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെ കെ നായര്‍ നിര്‍മ്മിച്ച് ഋഷിപ്രസാദ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘മാതംഗി’യിലെ ഗാനങ്ങളുടെ ഓഡിയോ പ്രകാശിതമായി. സംഗീതരത്‌നം കാഞ്ഞങ്ങാട് രാമചന്ദ്രനാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്.

ഋഷിപ്രസാദ് തന്നെ രചിച്ച വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് സോമസുന്ദരമാണ്. കെ എസ് ചിത്ര, സുജാതമോഹന്‍, രൂപേഷ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

ഭക്തിയും വിശ്വാസവും വ്യക്തിയിലും കുടുംബ ജീവിതത്തിലും സമൂഹത്തിലും വരുത്തുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രതിപാദന വിഷയം. ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ശ്വേതാമേനോന്‍, വിഹാന്‍, റിയാസ്ഖാന്‍, കോട്ടയം പ്രദീപ്, കുളപ്പുള്ളി ലീല, സുനിത ധന്‍രാജ്, രശ്മി ബോബന്‍, പ്രിയങ്ക, കെ പി സുരേഷ്‌കുമാര്‍, ഗീത മാടായിപ്പാറ, മുരളി വായാട്ട് എന്നിവര്‍ അഭിനയിക്കുന്നു.
ബാനര്‍- വൈറ്റല്‍ പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം- ജെ കെ നായര്‍, രചന, സംവിധാനം- ഋഷിപ്രസാദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സി പി കൃഷ്ണദാസ്, ഛായാഗ്രഹണം- ഉത്പല്‍ വി നായനാര്‍, ആക്ഷന്‍- അഷ്‌റഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരവിന്ദന്‍ കണ്ണൂര്‍, പി ആര്‍ ഒ- അജയ് തുണ്ടത്തില്‍.
തമിഴിലേക്കും തെലുങ്കിലേക്കും മൊഴിമാറ്റം നടത്തുന്ന ചിത്രത്തിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ തമിഴിലെ രണ്ട് പ്രശസ്ത താരങ്ങള്‍ അതിഥി വേഷത്തിലെത്തുന്നു.

