ജി വി പ്രകാശും ഐശ്വര്യാ രാജേഷും ഒരുമിച്ച ഫാമിലി എന്റെര്‍റ്റൈനെര്‍ ‘ഡിയര്‍’ തിയേറ്ററുകളില്‍

Web Desk
1 Min Read

കൊച്ചി: ജി വി പ്രകാശും ഐശ്വര്യാ രാജേഷും അഭിനയിച്ച ഫാമിലി എന്റെര്‍റ്റൈനെര്‍ ഡിയര്‍ കേരളത്തിലെ തിയേറ്ററുകളിലും റിലീസായി മികച്ച പ്രതികരണങ്ങള്‍ കരസ്ഥമാക്കുന്നു. ആനന്ദ് രവിചന്ദ്രന്‍ കഥയും സംവിധാനവും നിര്‍വഹിച്ച ഈ ആപേക്ഷിക ഫാമിലി ഡ്രാമ സവിശേഷവും രസകരവുമായ ആശയമാണ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്.

city exchange

ഭാര്യയുടെ കൂര്‍ക്കംവലി പ്രശ്നം ദമ്പതികളുടെ ബന്ധത്തെ എങ്ങനെ ബാധിക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. തമിഴില്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിനും തെലുഗില്‍ അക്കിനേനി നാഗ ചൈതന്യയും വോയ്സ് ഓവര്‍ ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ ട്രെന്‍ഡിംഗില്‍ ഒന്നാമതായിരുന്നു. നട്ട്മെഗ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വരുണ്‍ ത്രിപുരനേനി, അഭിഷേക് റമിസെട്ടി, ജി പൃഥ്വിരാജ് എന്നിവര്‍ ചേര്‍ന്നാണ് ഡിയറിന്റെ നിര്‍മ്മാണം നിര്‍വഹിച്ചത്.

ജി വി പ്രകാശ് കുമാര്‍ സംഗീതം പകര്‍ന്നിരിക്കുന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ ചാര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്. മലയാളത്തില്‍ നട്ട്മഗ് പ്രൊഡക്ഷന്‍സ് അമലാ പോളിനെ നായികയാക്കി ഒരുക്കിയ ടീച്ചര്‍ എന്ന ചിത്രത്തിന് ശേഷം നിര്‍മ്മിച്ച ചിത്രമാണ് ഡിയര്‍.

ഡി ഓ പി: ജഗദീഷ് സുന്ദരമൂര്‍ത്തി, എഡിറ്റര്‍: രുകേശ്, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!