Community
റയ്യാന്‍ കവാടം മെഗാ ക്വിസ്; മുഫീദ സുല്‍ഫിക്കര്‍ വിജയി
ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്‍ സംഘടിപ്പിച്ച റയ്യാന്‍ കവാടം മെഗാ ക്വിസ് മത്സരത്തില്‍ മുഫീദ സുല്‍ഫിക്കര്‍ (അബുദാബി) വിജയിയായി. അനീസ അബ്ദുല്‍ ജലീല്‍ (തിരൂരങ്ങാടി), ഷിഫ്‌ന ഷാദിന്‍ (അല്‍ഖോബാര്‍), റമീസ ബാനു, ഷസ്‌ന ഹസീബ്, അസ്മ സജീര്‍ (മൂവരും ഖത്തര്‍) എന്നിവര്‍ പ്രോത്സാഹന സമ്മാനങ്ങള്‍ക്ക് അര്‍ഹരായി.
ഫോക്കസ് ഖത്തര്‍ റമദാനില്‍ പ്രസിദ്ധീകരിച്ച ഫുട്പ്രന്റ്‌സ് സഹാബികളുടെ ചരിത്രം വീഡിയോ സീരീസിനെ ആസ്പദമാക്കിയായിരുന്നു മെഗാ ക്വിസ്. 500ല്‍ അധികം പേര്‍ പങ്കെടുത്ത മത്സരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ ഭാഗമായി.
വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഉടന്‍ തന്നെ വിതരണം ചെയ്യുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
ഖത്തര്‍ റീജിയന്‍ സി ഒ ഒ അമീര്‍ ഷാജി, അഡ്മിന്‍ മാനേജര്‍ ഡോ. റസീല്‍ തുടങ്ങിയവര്‍ ക്വിസ് മത്സരം നിയന്ത്രിച്ചു.