പൊരിവെയില്‍ ചലച്ചിത്രം 16 മുതല്‍ എറണാകുളത്ത്

Web Desk
1 Min Read
https://youtu.be/BMD_7LRQr9Q

കൊച്ചി: കളിയച്ഛന്‍ ശേഷം ഫറൂഖ് അബ്ദുറഹ്മാന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ പൊരിവെയില്‍ 16 മുതല്‍ എറണാകുളത്ത് പ്രദര്‍ശനം തുടങ്ങും. ഡിസംബര്‍ രണ്ടിന് റിലീസായ ചിത്രം ഒരുകൂട്ടം സൗഹൃദങ്ങളുടെ കൂടിച്ചേരലിലൂടെയാണ് നിര്‍മാണം നിര്‍വഹിച്ചത്.

city exchange

സംസ്ഥാന- ദേശീയ പുരസ്‌ക്കാര ജേതാക്കളായ എം ജെ രാധാകൃഷ്ണന്‍ ക്യാമറയും ബിജിബാല്‍ സംഗീതവും റഫീഖ് അഹമ്മദ് ഗാനരചനയും നിര്‍വഹിച്ച ചിത്രത്തില്‍ ഇന്ദ്രന്‍സും സുരഭി ലക്ഷ്മിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നാരായണന്‍ കാഞ്ഞങ്ങാട്, മോഹനന്‍ ചെറുകുന്നം, ശിബിരാജ്, ഉമേഷ് സാലിയാന്‍, അനഘ, ഉഷ പയ്യന്നൂര്‍, കോഴിക്കോട് രമാദേവി, ഇന്ദിര, രമ്യ രാഘവന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

നമ്മുടെ വേലിപ്പുറത്ത് എത്തിയ ദുരന്തത്തെ അകത്തു കയറ്റാതെ കാക്കാനുള്ള ചുമതല ഓര്‍മപ്പെടുത്തുകയാണ് സിനിമ. ഇന്ദ്രന്‍സ് ചെയ്യുന്ന അപ്പു എന്ന കഥാപാത്രത്തെ ലോകത്തെവിടെയും കാണാന്‍ സാധിക്കും. തണലേ ഇല്ലാത്ത ഭൂമിയില്‍ ജീവിക്കേണ്ടി വരുന്ന ചില ജന്മങ്ങളുടെ പ്രതിനിധിയാണ് അദ്ദേഹം.

പൊരിവെയില്‍ സിനിമയുമായി ബന്ധപ്പെട്ട് ഗാനാലാപന മത്സരവും സംഘടിപ്പിക്കുന്നു. ബമ്പര്‍ സമ്മാനം ഉള്‍പ്പെടെ ഒന്‍പത് സമ്മാനങ്ങളാണ് നല്‍കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് https://filmcart.in/competition എന്ന ലിങ്ക് സന്ദര്‍ശിക്കാവുന്നതാണ്. മത്സരത്തില്‍ നിന്നുള്ള യോഗ്യരായവര്‍ക്ക് ദിയ പിക്‌ചേഴ്‌സിന്റെ അടുത്ത പ്രൊജക്ടില്‍ പാടാനുള്ള അവസരവും ലഭിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!