Entertainment
സ്‌റ്റൈലിഷ് ബോബിയായി ബിബിന്‍ ജോര്‍ജ്; കൂടല്‍ 20ന്

തിരുവനന്തപുരം: തീര്‍ത്തും സ്‌റ്റൈലിഷ് ലുക്കില്‍ ബോബി എന്ന കഥാപാത്രമായി ബിബിന്‍ ജോര്‍ജ് അഭിനയിക്കുന്ന ചിത്രം കൂടല്‍ ജൂണ്‍ 20ന് തിയേറ്ററുകളിലെത്തുന്നു.


പി ആന്റ് ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജിതിന്‍ കെ വി നിര്‍മ്മിക്കുന്ന ചിത്രം ഷാനു കാക്കൂര്‍, ഷാഫി എപ്പിക്കാട് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്നു.

ഒരു ക്യാമ്പിംഗില്‍ അപരിചിതരായ ഒരു പറ്റം യുവതീ യുവാക്കള്‍ ഒന്നിച്ചുകൂടുകയും അന്നേ ദിവസം അവിചാരിതമായ ചില സംഭവങ്ങള്‍ അരങ്ങേറുകയും ചെയ്യുന്നതാണ് കൂടലിന്റെ പ്രമേയം.


ചെക്കന്‍ എന്ന ജനശ്രദ്ധേയ ചിത്രത്തിനു ശേഷം ഷാഫി എപ്പിക്കാട് രചന നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ബിബിന്‍ ജോര്‍ജിനെ കൂടാതെ വിനീത് തട്ടില്‍, വിജിലേഷ്, ഗജരാജ്, കെവിന്‍ പോള്‍, വിജയകൃഷ്ണന്‍, റാഫി, അഖില്‍ ഷാ, സാംജീവന്‍,
മറീന മൈക്കിള്‍, നിയ വര്‍ഗീസ്, അനു സോനാരാ, റിയ ഇഷ, ലാലി പി എം, അര്‍ച്ചന രഞ്ജിത്ത്, ഹിഫ്രാസ്, ദാസേട്ടന്‍ കോഴിക്കോട് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
എട്ടോളം അടിപൊളി പാട്ടുകള്‍ ചിത്രത്തിന്റെ വലിയ ഹൈലൈറ്റാണ്. ചിത്രത്തിന്റെ ദൃശ്യഭാഷ ഒരുക്കിയിരിക്കുന്നത് ഷജീര്‍ പപ്പയാണ്. കോ റൈറ്റേഴ്‌സ്- റാഫി മങ്കട, യാസിര്‍ പരതക്കാട്, എഡിറ്റര്‍- ജര്‍ഷാജ് കൊമ്മേരി, പ്രൊജക്റ്റ് ഡിസൈനര്‍- സന്തോഷ് കൈമള്‍, ആര്‍ട്ട്- അസീസ് കരുവാരകുണ്ട്, സംഗീതം- സിബു സുകുമാരന്‍,
നിഖില്‍ അനില്‍കുമാര്‍, സുമേഷ് രവീന്ദ്രന്‍, ആല്‍ബിന്‍ എസ് ജോസഫ്, പ്രസാദ് ചെമ്പ്രശ്ശേരി, ലിറിക്സ്- ഷിബു പുലര്‍കാഴ്ച, എം കൃഷ്ണന്‍കുട്ടി, സോണി മോഹന്‍, നിഖില്‍, സുമേഷ്, ഷാഫി, ഷാനു, ഷജീന അബ്ദുല്‍ നാസര്‍, അബി അബ്ബാസ്, ഗായകര്‍- നജിം അര്‍ഷാദ്, യാസീന്‍ നിസാര്‍, മണികണ്ഠന്‍ പെരുമ്പടപ്പ്, സജീര്‍ കൊപ്പം, അഫ്‌സല്‍ എപ്പിക്കാട്, ഫഹദ്, ഇന്ദുലേഖ വാര്യര്‍, ശില്പ അഭിലാഷ്, മീര, സഹ്‌റ മറിയം, അനു തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷൗക്കത്ത് വണ്ടൂര്‍, സൗണ്ട് ഡിസൈന്‍സ്- രാജേഷ് പി എം, മേക്കപ്പ്- ഹസ്സന്‍ വണ്ടൂര്‍, കോസ്റ്റ്യൂം- ആദിത്യ നാണു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അസിം കോട്ടൂര്‍, അസോസിയേറ്റ് ഡയറക്ടര്‍- മോഹന്‍ സി നീലമംഗലം, അസോസിയേറ്റ് ക്യാമറ- ഷാഫി കോരോത്ത്, ഓഡിയോഗ്രാഫി- ജിയോ പയസ്, ഫൈറ്റ്- മാഫിയ ശശി, കൊറിയോഗ്രഫി- വിജയ് മാസ്റ്റര്‍, കളറിസ്റ്റ്- അലക്‌സ് വര്‍ഗീസ്, വി എഫ് എക്‌സ്- ലൈവ് ആക്ഷന്‍ സ്റ്റുഡിയോ, വിതരണം- പി ആന്റ് ജെ പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ത്രൂ വള്ളുവനാടന്‍ സിനിമ കമ്പനി, സ്റ്റില്‍സ്- റബീഷ് ഉപാസന, ഓണ്‍ലൈന്‍ പ്രൊമോഷന്‍- ഒപ്ര, ഡിസൈന്‍- മനു ഡാവിഞ്ചി, പി ആര്‍ ഓ- അജയ് തുണ്ടത്തില്‍.


