Featured
എ എഫ് സി ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ ഫൈനല്‍ റൗണ്ട് ഖത്തറിലും സൗദി അറേബ്യയിലും

ക്വലാലംപൂര്‍: എ എഫ് സി ഏഷ്യന്‍ യോഗ്യതാ മത്സരങ്ങളായ റോഡ് ടു 26 പ്ലേഓഫുകള്‍ക്ക് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനും സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനും ആതിഥേയ അംഗ അസോസിയേഷനുകളായി പ്രവര്‍ത്തിക്കുമെന്ന് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ സ്ഥിരീകരിച്ചു.


എ എഫ് സി ഏഷ്യന്‍ യോഗ്യതാ മത്സരങ്ങളായ റോഡ് ടു 26ല്‍ നിന്ന് മൂന്നും നാലും സ്ഥാനങ്ങള്‍ നേടുന്ന ആറ് ടീമുകളെ മൂന്നു ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിക്കും. ഇന്തോനേഷ്യ, ഇറാഖ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവയാണ് ആറ് ടീമുകള്‍.

ഈ ടീമുകള്‍ ഒക്ടോബര്‍ 8 മുതല്‍ 14 വരെ മത്സരിക്കും. രണ്ട് ഗ്രൂപ്പ് വിജയികള്‍ 2026 ഫിഫ ലോകകപ്പില്‍ ശേഷിക്കുന്ന ഓട്ടോമാറ്റിക് ബെര്‍ത്തുകള്‍ ഉറപ്പാക്കും.


തുടര്‍ന്ന്, ഓരോ ഗ്രൂപ്പിലെയും രണ്ടാം സ്ഥാനക്കാര്‍ നവംബര്‍ 13നും 18നും നടക്കുന്ന രണ്ട് പാദങ്ങളുള്ള എ എഫ് സി ഏഷ്യന്‍ ക്വാളിഫയേഴ്‌സ്- റോഡ് ടു 26 പ്ലേഓഫ്‌സ് നോക്കൗട്ട് സ്റ്റേജില്‍ ഏറ്റുമുട്ടും. വിജയി ഫിഫ പ്ലേ-ഓഫ് ടൂര്‍ണമെന്റിലേക്ക് മുന്നേറും.
ഔദ്യോഗിക നറുക്കെടുപ്പ് ജൂലൈ 17 ന് നടക്കും.


