

ദോഹ: ഒക്ടോബര്‍ 27ന് അല്‍ ആസ്പയര്‍ ലേഡീസ് സ്പോര്‍ട്സ് ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കേരള ഫെസ്റ്റ് 2023 അല്‍ അറബ് സ്‌റ്റേഡിയത്തിലേക്ക് മാറ്റിയതായി സംഘാടകര്‍ അറിയിച്ചു. രാവിലെ എട്ടു മുതല്‍ രാത്രി 11 വരെയാണ് കേരള ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ സംഘടിപ്പിക്കുന്ന കേരള ഫെസ്റ്റില്‍ ബെഞ്ച് മാര്‍ക്ക് ഇവന്റ്സും അത്ലന്‍ സ്പോര്‍ട്സും സീഷോര്‍ ഖത്തറും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്.

കേരള ഫെസ്റ്റില്‍ ഖത്തറിലെ കമ്യൂണിറ്റി നേതാക്കളും പ്രമുഖ വ്യക്തികളും ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും സെലിബ്രിറ്റികളും അണിചേരും. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ച് വരെ വിവിധ വിനോദ പരിപാടികളും പൂക്കളം, പായസ മത്സരങ്ങളുമാണ് അരങ്ങേറുക.
വൈകിട്ട് ഏഴ് മുതല്‍ നടക്കുന്ന സാംസ്‌ക്കാരിക സംഗീത പരിപാടിക്ക് ടിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റുകള്‍ wwww.kerala-fest.com വഴി ലഭ്യമാകും. സിംഗിള്‍ എന്‍ട്രി വിവിഐപി ടിക്കറ്റിന് 500 റിയാലും സിംഗിള്‍ എന്‍ട്രി വി ഐ പിക്ക് 300 റിയാലും ദമ്പതികള്‍ക്ക് 500 റിയാലുമാണ് ടിക്കറ്റ് നിരക്ക്. മറ്റു ടിക്കറ്റ് നിരക്ക് സിംഗിള്‍ ടിക്കറ്റിന് 150, നാല് സീറ്റുകള്‍ക്ക് 500, സിംഗിള്‍ എന്‍ട്രിക്ക് 100, 40 എന്നീ നിരക്കുകളാണ് ഈടാക്കുക.

