

ദോഹ: തനിമ മദീന ഖലീഫ സോണിന് കീഴില്‍ പതിനഞ്ചു യൂണിറ്റുകള്‍ തമ്മില്‍ നടന്ന ഇന്റര്‍ യൂണിറ്റ് കലോത്സവം സമാപിച്ചു. മദീന ഖലീഫ നോര്‍ത്ത് യൂണിറ്റ് ജേതാക്കളായി. ദുഹൈല്‍, അല്‍ സദ്ദ് യൂണിറ്റുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. യൂസുഫ് പുലാപ്പറ്റ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് നേടി. മികച്ച ടീമായി ദുഹൈല്‍ യൂണിറ്റ് തെരഞ്ഞെടുക്കപ്പെട്ടു.

കത്തെഴുത്ത്, കവിതാരചന, ഗാനം, ഖുര്‍ആന്‍ പാരായണം, പ്രസംഗം, വാര്‍ത്താ വായന, സംഘഗാനം, ഡിബേറ്റ്, സ്‌കിറ്റ് എന്നീ ഇനങ്ങളില്‍ നടന്ന കലോത്സവത്തില്‍ മികച്ച പ്രകടനമാണ് യൂണിറ്റുകള്‍ കാഴ്ചവെച്ചത്.
വിജയികള്‍ക്ക് സോണല്‍ പ്രസിഡന്റ് റഹീം ഓമശ്ശേരി, സെക്രട്ടറി നൗഫല്‍ പാലേരി, ഫൈസല്‍ അബ്ദുല്‍ മജീദ്, ഷാനവാസ് എം കെ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.

പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്‍ ജബ്ബാര്‍ സ്വാഗതവും പി ആര്‍ ആന്റ് മീഡിയ വകുപ്പദ്ധ്യക്ഷന്‍ യാസിര്‍ കെ സി നന്ദിയും പറഞ്ഞു.

