ആര്‍ സി സി സ്ഥാപക ഡയറക്ടര്‍ ഡോ. എം കൃഷ്ണന്‍ നായര്‍ അന്തരിച്ചു

Web Desk
1 Min Read

തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപക ഡയറക്ടറും രാജ്യത്തെ മുതിര്‍ന്ന അര്‍ബുദ രോഗവിദഗ്ധനുമായ ഡോ. എം കൃഷ്ണന്‍ നായര്‍ അന്തരിച്ചു. 81 വയസായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം.

city exchange

ലോകാരോഗ്യ സംഘടനയുടെ ക്യാന്‍സര്‍ ഉപദേശക സമിതി അംഗമായിരുന്നു. രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.

എസ് യു ടി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയുടേയും സട്ട് റോയല്‍ ഹോസ്പിറ്റലിന്റെ ഭാഗമായ തിരുവനന്തപുരം കാന്‍സര്‍ സെന്ററിന്റേയും ഡയറക്ടറാണ്. കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് റിസര്‍ച്ചിലെ പ്രൊഫസറായിരുന്നു.

- Advertisement -
Ad image

1963ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് എം ബി ബി എസ് ബിരുദം നേടിയ അദ്ദേഹം 1968ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് റേഡിയോ തെറാപ്പിയിലും ക്ലിനിക്കല്‍ ഓങ്കോളജിയിലും എം ഡി നേടി. 1972ല്‍ ലണ്ടനിലെ റോയല്‍ കോളജ് ഓഫ് റേഡിയോളജിസ്റ്റുകളില്‍ നിന്ന് എഫ് ആര്‍ സി ആര്‍ ക്ലിനിക്കല്‍ ഓങ്കോളജിയും നേടി.

ദേശീയ കാന്‍സര്‍ നിയന്ത്രണ പദ്ധതി തയ്യാറാക്കിയ വിദഗ്ധ സംഘത്തിലെ അംഗമായിരുന്ന അദ്ദേഹം ലോകാരോഗ്യ സംഘടനയില്‍ ഒരു ദശകത്തിലേറെക്കാലം കാന്‍സറിനെ കുറിച്ചുള്ള വിദഗ്ധ ഉപദേശക സമിതിയില്‍ സേവനമനുഷ്ഠിച്ചു. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍, കാന്‍സര്‍ ടെക്‌നിക്കല്‍ ഗ്രൂപ്പ് എന്നിവയുടെ ഉപദേശക സമിതിയില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക അംഗമാണ് അദ്ദേഹം.

ഇന്ത്യയില്‍ വളരെ ചെലവു കുറഞ്ഞ കാന്‍സര്‍ ഇന്‍ഷൂറന്‍സ് പദ്ധതി അവതരിപ്പിച്ച അദ്ദേഹം കേരളത്തില്‍ 10 വര്‍ഷ കര്‍മ പദ്ധതിയും നടപ്പാക്കിയിരുന്നു.

Share This Article
Leave a Comment
error: Content is protected !!