

മുംബൈ: ആര്യന്‍ ഖാനുള്‍പ്പെട്ട ആഡംബരക്കപ്പല്‍ ലഹരിക്കേസിലെ സാക്ഷി കിരണ്‍ ഗോസാവി പൊലീസ് ക്‌സറ്റഡിയില്‍ പൂനെ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ആര്യന്‍ ഖാന്‍ കേസിലെ വിവാദ സാക്ഷിയാണ് ഗോസാവി. ആഡംബരക്കപ്പലില്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ പരിശോധന നടത്തുമ്പോള്‍ ഗോസാവിയും ഒപ്പമുണ്ടായിരുന്നു. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആര്യന്‍ ഖാനോടൊപ്പം ഗോസാവിയെടുത്ത സെല്‍ഫി വൈറലായിരുന്നു.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഗോസാവിക്കെതിരെ പൂനെയില്‍ വഞ്ചനാ കേസുണ്ടായിരുന്നതില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഗോസാവിയും എന്‍ സി ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയും ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി കേസിലെ മറ്റൊരു സാക്ഷിയും ഗോസാവിയുടെ അംഗരക്ഷകനുമായിരുന്ന പ്രഭാകര്‍ സെയില്‍ രംഗത്തെത്തിയതോടെ സംഭവം കൂടുതല്‍ വിവാദമായിരുന്നു. ഈ ആരോപണത്തിലാകട്ടെ എന്‍ സി ബി വാങ്കഡെയ്‌ക്കെതിരെ അ്‌ന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

