സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയം

Web Desk
1 Min Read

അരയന്‍കാവ്: സാമൂഹിക പ്രതിബദ്ധത മുറുകെ പിടിച്ച് മലയാളീസ് സ്വയം സഹായ സംഘം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്ന് ആമ്പല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് പറഞ്ഞു. മലയാളീസ് സ്വയം സഹായ സംഘം അരയന്‍കാവ് ലിയാന ടവറില്‍ സംഘടിപ്പിച്ച സൗജന്യ രക്ത- നേത്ര പരിശോധന തിമിര നിര്‍ണയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

സംഘം പ്രസിഡന്റ് സാബു പൂതൃക്കയില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം ഉമ ദേവി മുഖ്യപ്രഭാഷണം നടത്തി. ഈരാറ്റുപേട്ട എമര്‍ജ് ഐ ഹോസ്പിറ്റലുമായി സഹകരിച്ചാണ് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്. അരയന്‍കാവ് ആസ്റ്റര്‍ മെഡി ലാബിന്റെ സഹകരണത്തോടെ സൗജന്യ രക്ത പരിശോധന ക്യാമ്പും സംഘടിപ്പിച്ചിരുന്നു.

ചടങ്ങില്‍ എമര്‍ജ് ഐ ഹോസ്പിറ്റല്‍ മാനേജിങ്ങ് ഡയറക്ടര്‍ അജ്മല്‍ അബുവിനെയും അരയന്‍കാവ് ആസ്റ്റര്‍ മെഡിലാബ് ഉടമ കെ ബി നസീറിനെയും സംഘം ജനറല്‍ സെക്രട്ടറി എ ഷൗക്കത്ത് ഉപഹാരം നല്‍കി ആദരിച്ചു. ക്യാമ്പ് കോഡിനേറ്റര്‍ മാഹിന്‍ ബാഖവി, ബെന്നി വേഴപ്പറമ്പില്‍, ജോര്‍ജ് വി യു, നൗഷാദ് കെ എ, എ കെ അബ്ദുല്‍ ഖാദര്‍, ഹൈദ്രോസ് എ കെ, നിസാര്‍ കെ എ, സുകുമാരന്‍ സി ടി, നഹാസ് കെ എച്ച്, അഷ്‌റഫ് പുളിമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ നൂറിലധികം ആളുകള്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!