രാമന്തളി ശാഖാ മുസ്‌ലിം ലീഗ് ലഹരി വിരുദ്ധ ജാഗ്രതാ ജാഥ സംഘടിപ്പിച്ചു

Web Desk
1 Min Read

പയ്യന്നൂര്‍: വര്‍ധിച്ചു വരുന്ന ലഹരി വ്യാപനത്തിനെതിരെ രാമന്തളി ശാഖാ മുസ്‌ലിം ലീഗ് ‘നാടുണരണം ലഹരി അകറ്റണം’ എന്ന ബാനറില്‍ വടക്കുമ്പാട് ലഹരി വിരുദ്ധ ജാഗ്രതാ ജാഥ സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ്, പ്രവാസി ലീഗ്, ആര്‍ എം വൈ സി, എസ് ടി യു, വനിതാ ലീഗ് ഘടകങ്ങള്‍ ഉള്‍െപ്പടെ പങ്കാളികളായി.

city exchange

മുസ്‌ലിം ലീഗ് ആസ്ഥാനത്ത് നിന്ന് ആരംഭിച്ച് ഹാജി റോഡ്, വടക്കെ കൊവ്വല്‍, തെക്കെ കൊവ്വല്‍, വായനശാല, ഉസ്മാന്‍ മുക്ക് വഴി പുന്നക്കടവ് എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച ജാഥ ലീഗ് ഓഫീസില്‍ സമാപിച്ചു.

പി എം ലത്തീഫ്, മുണ്ടക്കാല്‍ ഇബ്രാഹിം, എം അബ്ദുല്‍ നസീര്‍, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, കരപ്പാത്ത് ഉസ്മാന്‍, അഫ്‌സല്‍ രാമന്തളി, കെ പി അബ്ദുല്‍ ഗഫൂര്‍, കെ വി അബൂബക്കര്‍, കോച്ചന്‍ അബ്ദുല്ല, മോണങ്ങാട്ട് മൊയ്തു, പി എം ശുഹൈബ, എം പി അബ്ദുല്‍ ഖാദര്‍, മുഹമ്മദലി കോളിയത്ത്, യു കെ അബ്ദുല്‍ അസീസ്, കുടുക്കില്‍ ഇബ്രാഹിം, പി പി മുഹമ്മദലി, പി പി സുലൈമാന്‍ ഹാജി, കെ ടി മമ്മു, പി അബ്ദുല്‍ ജബ്ബാര്‍, പി എ എസ് ഷാനിദ്, എം സി റിയാസ്, കെ കെ സമീര്‍, കെ പി ജമാല്‍, കെ കെ ഇസ്മായില്‍, നക്കാരന്‍ യഹ്‌യ തുടങ്ങിയവര്‍ നേതൃത്വം തല്‍കി.

Share This Article
Leave a Comment
error: Content is protected !!