ഇലന്തൂരിലെ നരബലി: നവോഥാന കേരളത്തിന് അപമാനം

Web Desk
1 Min Read

ദുബൈ: കേരളത്തിലെ ഇലന്തൂരില്‍ നടന്ന നരബലി നവോഥാന കേരളത്തിനു അപമാനമാണെന്നും വിശ്വാസ വൈകൃതങ്ങള്‍ക്കെതിരെ ശക്തമായ ജനകീയമുന്നേറ്റം വേണമെന്നും കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി. 2022 ഡിസംബര്‍ 29, 30, 31 ജനുവരി 1 തിയ്യതികളില്‍ കോഴിക്കോട് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ യു എ ഇതല പ്രചാരണോദ്ഘാടനം അല്‍ഖൂസ് അല്‍മനാര്‍ ഗ്രൗണ്ടില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

city exchange

നിര്‍ഭയത്വണ് മതം അഭിമാനമാണ് മതേതരത്വം എന്ന പ്രമേയത്തിലാണ് ചതുര്‍ദിന മുജാഹിദ് സമ്മേളനം നടക്കുന്നത്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ സമൂഹത്തില്‍ വലിയ ബോധവല്‍ക്കരണം നടക്കണമെന്നും നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നും ഇടപെടല്‍ വേണമെന്നും അബ്ദുല്ലക്കോയ മദനി ആവശ്യപ്പെട്ടു. കുറ്റവാളികള്‍ രക്ഷപ്പെടാതിരിക്കാനുള്ള നിയമ നിര്‍മാണം നടക്കണം. നിയമം കൊണ്ടുമാത്രം സമൂഹത്തില്‍ പടര്‍ന്നു കയറുന്ന അത്യാചാരങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്ധവിശ്വാസങ്ങളും അത്യാചാരങ്ങളും സാമൂഹിക അന്തരീക്ഷം മലിനമാക്കുകയും ഭയപ്പെടുത്തുകയും ചെയ്യുകയാണെന്ന് മുഖ്യ പ്രഭാഷണം നിര്‍വഹിച്ച കെ എന്‍ എം വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു. ഔഖാഫ് പ്രതിനിധികളായ ശൈഖ് അബ്ദുല്ല അബ്ദുല്‍ ജബ്ബാര്‍, ശൈഖ് അബ്ദുല്ല അലി, കെ എന്‍ എം സെക്രട്ടറി ഡോ. എ ഐ അബ്ദുല്‍ മജീദ് സ്വലാഹി, ഷംസുദ്ദീന്‍ മുഹിയുദ്ദീന്‍, എ പി അബ്ദുസ്സമദ്, പി എ ഹുസ്സയിന്‍, അബ്ദുസ്സലാം മോങ്ങം, അബ്ദുല്ല പൊയില്‍, ഡോ. അബ്ദുസ്സലാം ഒലയാട്ടില്‍, അഡ്വ. മുഹമ്മദ് അസ്‌ലം എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ വാഹിദ് മയ്യേരി അധ്യക്ഷത വഹിച്ചു. ജാഫര്‍ സാദിഖ് സ്വാഗതവും സകരിയ വി കെ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!