വടകര സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു

Web Desk
0 Min Read

ദോഹ: കഴിഞ്ഞ ദിവസം മദീന ഖലീഫയിലുണ്ടായ കാറപകടത്തില്‍ മരിച്ച കോഴിക്കോട് വടകര വളയം ചുഴലി സ്വദേശിയായ പുത്തന്‍ പുരയില്‍ നവനീത് (21)ന്റെ മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയച്ചതായി കെ എം സി സി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

city exchange

ലിമോസിന്‍ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഖത്തര്‍ എയര്‍വെയ്‌സിലാണ് മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ട്‌പോയത്. നാട്ടില്‍ ഡ്രൈവറളയി ജോലി ചെയ്യുന്ന പ്രകാശന്‍- റീജ ദമ്പതികളുടെ മകനാണ്. നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായ നൈതിക ഏക സഹോദരിയാണ്.

Share This Article
Leave a Comment
error: Content is protected !!