സഹോദരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ പിടിയില്‍

Web Desk
0 Min Read

വൈപ്പിന്‍: മതപഠന ക്ലാസിലെ ഏഴ്, ഒന്‍പത് വയസ്സുള്ള സഹോദരങ്ങളെ ലൈംഗിക അതിക്രമത്തിന് വിധേയനാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റിലായി. ചെറായി മദ്രസയിലെ അധ്യാപകനായ കാക്കനാട് തെങ്ങോട് പുതുമനപ്പറമ്പില്‍ യൂസഫി(44)നെയാണ് മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്.

city exchange

മദ്രസയിലും പുറത്തും പലതവണ ഇയാള്‍ കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കുട്ടികളുടെ മാതാവ് ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മുനമ്പം പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.

Share This Article
Leave a Comment
error: Content is protected !!