അയല്‍വാസിയായ യുവതിയുടെ മൊബൈല്‍ കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍

Web Desk
1 Min Read

വൈപ്പിന്‍: അയല്‍വാസിയായ യുവതിയുടെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ നായരമ്പലം കുടുങ്ങാശ്ശേരി സ്വദേശി വിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അയല്‍വാസിയായ യുവതിയുടെ വീട്ടിലേക്ക് ബിയര്‍ കുപ്പി എറിയുകയും ഫോണ്‍ വിളിച്ച് ശല്യം ചെയ്യുകയും ചെയ്ത കാര്യത്തിന് യുവതി പൊലീസില്‍ പരാതി കൊടുത്തിരുന്നു.

city exchange

അതിന്റെ വിരോധത്തിലാണ് ഒറ്റയ്ക്ക് കാര്‍ ഓടിച്ച് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയുടെ കാറിനു മുമ്പില്‍ കയറി നിന്ന് വണ്ടി തടഞ്ഞുനിര്‍ത്തി കൈയ്യില്‍ നിന്നും ബലമായി 20,000 രൂപ വരുന്ന മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചത്. ഞാറക്കല്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ തോമസിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ അഖില്‍ വിജയകുമാര്‍, ദേവരാജ് കെ കെ, ഉദ്യോഗസ്ഥരായ സാഹിര്‍ സി എ, ടി ബി ഷിബിന്‍, സുനില്‍കുമാര്‍ ടി സി എന്നിവരടങ്ങുന്ന സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.

Share This Article
Leave a Comment
error: Content is protected !!