രാജ്യത്തിന്റെ നിലനില്‍പ്പിന് വോട്ടു ചെയ്യാന്‍ നാട്ടിലേക്കെത്താന്‍ ആഹ്വാനം ചെയ്ത് ഷാഫി പറമ്പില്‍

Web Desk
1 Min Read

ദോഹ: വെക്കേഷന്‍ സമയത്താണ് തെരഞ്ഞെടുപ്പ് എന്നതിനാല്‍ പ്രവാസികള്‍ കഴിയുന്നതും നാട്ടില്‍ വന്ന് വോട്ട് രേഖപ്പെടുത്തണമെന്ന് വടകര പാര്‍ലമെന്റ് യു ഡി എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. ദോഹയില്‍ നല്‍കിയ സ്വീകരണത്തില്‍ ആയിരങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

സ്‌കൂള്‍ അവധിക്കാലമായതിനാല്‍ പലരുടേയും കുടുംബങ്ങള്‍ ഗള്‍ഫിലേക്ക് വരുന്ന സമയമാണിതെന്ന് അറിയാം. എന്നാല്‍ യു ഡി എഫിനും രാജ്യത്തിനും വേണ്ടി ഇത്തവണത്തെ കുടുംബ യാത്രകള്‍ മാറ്റിവെക്കണമെന്നും പകരം പ്രവാസികള്‍ നാട്ടിലേക്ക് പോയി കുടുംബത്തോടൊപ്പം സന്തോഷം പങ്കിടുകയും വോട്ട് ചെയ്യുകയും വേണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

തനിക്കല്ല യു ഡി എഫിനും മതേതര കക്ഷികള്‍ക്കും ഇന്ത്യയുടെ നിലനില്‍പ്പിനും വേണ്ടിയാണ് ഈ വോട്ടെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. താനൊരിക്കലും പ്രവാസികളെ മറക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

പോഡാര്‍ സ്‌കൂളില്‍ നടന്ന സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്. പ്രവര്‍ത്തകരുടെ ബാഹുല്യത്തെ തുടര്‍ന്ന് ഷാഫി പറമ്പിലിനെ വേദിയിലെത്തിക്കാന്‍ ഒരു മണിക്കൂറിലേറെ സമയമാണെടുത്തത്.

- Advertisement -
Ad image

സ്വീകരണ പരിപാടി മുന്‍ എം എല്‍ എ പാറക്കല്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. അബ്ദുന്നാസര്‍ നാച്ചി അധ്യക്ഷത വഹിച്ചു. സൈനുല്‍ ആബിദ് സഫാരി, എസ് എ എം ബഷീര്‍, സമീര്‍ ഏറാമല, വിപിന്‍ പേരാമ്പ്ര, അഷറഫ് വടകര, ഡോ. അബ്ദുസ്സമദ്, സലീം നാലകത്ത്, കെ കെ ഉസ്മാന്‍ തുടങ്ങി ഇന്‍കാസിന്റേയും കെ എം സി സിയുടേയും നേതാക്കള്‍ വേദിയിലുണ്ടായിരുന്നു.

ആള്‍ക്കൂട്ടം കണ്ട് വിജയം പ്രതീക്ഷിക്കരുതെന്നും താഴെത്തട്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കണമെന്നും പാറക്കല്‍ അബ്ദുല്ല ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സി പി എം രണ്ടാംഘട്ട ബൂത്തുതല കണ്‍വെന്‍ഷനുകളും ബൂത്തുല പ്രവര്‍ത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു. അത്തരത്തില്‍ ബൂത്തുതല പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലെങ്കില്‍ ഫലം പരാജയമായിരിക്കുമെന്നും ഓരോരുത്തരും തങ്ങളുടെ ബൂത്തിന്റെ കാര്യം നോക്കണമെന്നും പാറക്കല്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!