കോഴിക്കോട്- ബഹറൈന്‍ വിമാനത്തിന്റെ ഡോര്‍ തുറക്കാന്‍ ശ്രമിച്ച മലയാളി അറസ്റ്റില്‍

Web Desk
1 Min Read

മുംബൈ: പറക്കുന്ന വിമാനത്തിന്റെ ഡോര്‍ തുറക്കാന്‍ ശ്രമിക്കുകയും ക്യാബിന്‍ ക്രൂവിനെ ആക്രമിക്കുകയും ചെയ്ത മലയാളി യുവാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് നിന്നും ബഹറൈനിലേക്ക് പറന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനാണ് അറസ്റ്റിലായത്. സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് വിമാനം മുംബൈയില്‍ അടിയന്തിരമായി ലാന്റ് ചെയ്താണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

city exchange

അബ്ദുല്‍ മുസാവിര്‍ നടുക്കണ്ടി (25)യാണ് അറസ്റ്റിലായത്. ടേക്ക് ഓഫ് കഴിയുടന്‍ അബ്ദുല്‍ മുസാവിര്‍ വിമാനത്തിന്റെ പിറകിലേക്ക് പോവുകയും ക്യാബിന്‍ ജീവനക്കാരെ ആക്രമിക്കുകയും മുസാവിര്‍ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഇതോടെ ഇയാളെ ബലം പ്രയോഗിച്ച് കീഴടക്കിയെങ്കിലും വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് സുരക്ഷാ ഭീഷണി ഭയന്ന് പൈലറ്റ് വിമാനം മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടത്.

ജീവന്‍ അപായപ്പെടുത്തല്‍, പ്രകോപനം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, ആക്രമണം, എയര്‍ക്രാഫ്റ്റ് ആക്ട് ലംഘനം എന്നിവ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തി.

Share This Article
Leave a Comment
error: Content is protected !!