പാകിസ്താന്റെ ആണവായുധ ശാസ്ത്രജ്ഞന്‍ ഡോ. അബ്ദുല്‍ ഖാദര്‍ ഖാന്‍ നിര്യാതനായി

Web Desk
1 Min Read

ഇസ്‌ലാമാബാദ്: പാകിസ്താന്‍ ന്യൂക്ലിയര്‍ പദ്ധതികളുടെ പിതാവ് ഡോ. അബ്ദുല്‍ ഖാദര്‍ ഖാന്‍ നിര്യാതനായി. 85 വയസ്സായിരുന്നു.

city exchange

ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റേഡിയോ പാകിസ്താന്‍ റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്താനെ ന്യൂക്ലിയര്‍ രാജ്യമാക്കുന്നതില്‍ ഡോ. ഖാന്‍ വലിയ പങ്കുവഹിച്ചതായും അദ്ദേഹം തന്റെ രാജ്യത്തെ അതിരറ്റ് സ്‌നേഹിച്ചിരുന്നതായും പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ പറഞ്ഞു. തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടും പാകിസ്താന്‍ പ്രധാനമന്ത്രിയോ അദ്ദേഹത്തിന്റെ മന്ത്രിസഭാ അംഗങ്ങളോ തന്റെ ആരോഗ്യനിലയെ കുറിച്ച് അന്വേഷിച്ചില്ലെന്ന പരാതി കഴിഞ്ഞ മാസം ഡോ. അബ്ദുല്‍ ഖാദര്‍ ഖാന്‍ പരാതിപ്പെട്ടിരുന്നു.

- Advertisement -
Ad image

ഡോ. ഖാന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ മൃതദേഹം ഇസ്‌ലാമാബാദിലെ ഫൈസല്‍ പള്ളിയില്‍ സംസ്‌ക്കരിച്ചു. ഇന്ത്യയിലെ ഭോപാലിലാണ് 1936 ഏപ്രില്‍ ഒന്നിന് ഡോ. ഖാന്‍ ജനിച്ചത്.

Share This Article
Leave a Comment
error: Content is protected !!