ജപ്പാനിലെ കാട്ടുതീ കെടുത്താന്‍ ശ്രമം തുടരുന്നു; 700ഹെക്ടര്‍ കത്തിനശിച്ചു

Web Desk
1 Min Read

ടോക്യോ: ഇവാട്ടെ മേഖലയിലെ പര്‍വത പ്രദേശങ്ങളിലുണ്ടായ തീപിടുത്തത്തില്‍ 700 ഹെക്ടര്‍ (1,730 ഏക്കര്‍) കത്തിനശിച്ചുവെന്ന് പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രസ്താവനയില്‍ പറഞ്ഞു. രണ്ടു ഹെലികോപ്ടറുകള്‍ ഉപയോഗിച്ചാണ് വനത്തില്‍ വെള്ളമൊഴിച്ചത്. 30 കിലോമീറ്റര്‍ അകലെയുള്ള ഒട്‌സുച്ചി പട്ടണത്തിനടുത്തുള്ള താഴ്വരയില്‍ വന്‍ പുകയാണ് കാണപ്പെട്ടത്. ഒട്‌സുചിയില്‍ തീപിടിത്തം നടന്ന വനത്തിന് സമീപത്തെ വീടുകള്‍ക്കുള്ള കാടുകളില്‍ അഗ്നിശമന സേന വെള്ളം തളിച്ചു.

city exchange

മൂന്ന് ദിവസമായി കത്തുന്ന തീ അണയ്ക്കാന്‍ ശനിയാഴ്ച ഒരു ഡസനോളം ഹെലികോപ്റ്ററുകളും 1,300-ലധികം അഗ്നിശമന സേനാംഗങ്ങളും ജപ്പാന്‍ സ്വയം പ്രതിരോധ സേനയുടെ സൈനികരും രംഗത്തിറങ്ങുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

കുറഞ്ഞത് എട്ട് കെട്ടിടങ്ങളെങ്കിലും കത്തിനശിച്ചിട്ടുണ്ട്. എല്ലാ താമസക്കാരെയും ഒഴിപ്പിച്ചു.

തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും വിവരങ്ങള്‍ പിന്നീട് അപ്‌ഡേറ്റ് ചെയ്യുമെന്നും ഇവാട്ടെയിലെ ഒരു ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആദ്യം ഇവാട്ടെ നഗരമായ ഒഫുനാറ്റോയില്‍ ഉണ്ടായ തീപിടുത്തം അരനൂറ്റാണ്ടിലേറെയായി ജപ്പാനിലുണ്ടായ ഏറ്റവും മോശമായ തീപിടുത്തമായിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!