24 ചാനലിലെ നോമ്പുകാലത്തില്‍ ശനിയാഴ്ച യൂസുഫ് കാരക്കാടും അബ്ദുറഹ്മാനും

Web Desk
1 Min Read

ദോഹ: ഫ്‌ളവേഴ്‌സ് 24 ന്യൂസ് ചാനലില്‍ ശനിയാഴ്ച രാത്രി ഖത്തര്‍ സമയം 10 മണിക്ക് റമദാന്‍ പ്രത്യേക പരിപാടിയില്‍ റമദാന്‍ സന്ദേശം നന്മയുടെ വര്‍ത്തമാനത്തില്‍ ഗായകന്‍ യൂസുഫ് കാരക്കാട് പ്രേക്ഷകര്‍ക്ക് സന്ദേശം നല്‍കുന്നു. മാപ്പിളപ്പാട്ട് ആസ്വാദകരുടെ ഇഷ്ടശബ്ദങ്ങളിലൊന്നാണ് യൂസുഫ് കാരക്കാടിന്റേത്.

city exchange

ഹൃദയപൂര്‍വ്വത്തില്‍ ഗ്രൂപ്പ് ടെന്‍ പ്രൊജക്ട്‌ മാനേജിംഗ് ഡയറക്ടര്‍ അബ്ദുറഹ്മാനാണ് എത്തുന്നത്. മുഖ്യ അവതാരകന്‍ സുല്‍ഫിക്കര്‍ റെജി മണ്ണേലിനോട് അദ്ദേഹം ഹൃദയം തുറക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് പുതിയ കാര്യങ്ങളിലേക്കുള്ള വഴി തുറക്കല്‍ കൂടിയായിരിക്കും അത്.

റൊട്ടാന രുചിപ്പുരയില്‍ ചിക്കന്‍ ബോണ്ടയുമായി സുബിത വി എസ് എത്തുന്നു. ഒപ്പം അവതാരകയായി മുനീറ ഖാദറുമുണ്ടാകും.

- Advertisement -
Ad image

റമദാന്‍ അവസാന നാളുകളിലേക്കെത്തുമ്പോള്‍ പ്രേക്ഷകരുടെ ഇഷ്ട പരിപാടിയായി മാറാന്‍ നോമ്പുകാലത്തിന് സാധിച്ചിട്ടുണ്ട്. പരിപാടിയുടെ അവസാനം പ്രേക്ഷകര്‍ക്ക് പങ്കെടുക്കാനാവുന്ന ചോദ്യങ്ങളുമായെത്തുന്ന സുല്‍ഫിക്കര്‍ റെജി മണ്ണേലിനെ കാത്തിരിക്കുന്ന ആയിരക്കണക്കിന് പ്രേക്ഷകരാണ് പരിപാടിക്കുള്ളത്. ഓരോ ദിവസവും ടീടൈമിന്റെ ഗിഫ്റ്റ് ഹാംപര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രേക്ഷകര്‍ക്കാണ് ലഭിക്കുന്നത്.

ബെസ്റ്റ് മീഡിയ ഖത്തറിനു വേണ്ടി റോബിന്‍ ജോര്‍ജ്ജ് ക്യാമറയും സംവിധാനവും നിര്‍വഹിക്കുന്ന നോമ്പുകാലത്തിന്റെ എഡിറ്റര്‍ രമേഷ് എം രമേഷ് കുമാറാണ്. സൗദി അറേബ്യയിലും ബഹറൈനിലും രാത്രി 10 മണിക്കും യു എ ഇയിലും ഒമാനിലും രാത്രി 11നും ഇന്ത്യയില്‍ രാത്രി 12.30നും പ്രക്ഷേപണം ചെയ്യുന്ന നോമ്പകാലം 24 ന്യൂസിന്റെ യൂട്യൂബ് ചാനലിലും ലഭ്യമാണ്.

Share This Article
Leave a Comment
error: Content is protected !!