കാരവന്‍ ഓണേഴ്‌സ് അസോസിയേഷന്‍ രൂപീകരിച്ചു

Web Desk
1 Min Read

കൊച്ചി: മലയാള സിനിമയിലെ കാരവന്‍ ഉടമകള്‍ ചേര്‍ന്ന് അസോസിയേഷന്‍ ഓഫ് മലയാളം മൂവീ കാരവന്‍ ഓണേഴ്‌സ് എന്ന സംഘടന രൂപീകരിച്ചു.
എറണാകുളം ട്രാവന്‍കൂര്‍ കോര്‍ട്ട് ഹോട്ടലില്‍ ചേര്‍ന്ന ആദ്യ യോഗം പ്രശസ്ത ചലച്ചിത്ര താരം രഞ്ജി പണിക്കര്‍ ഉല്‍ഘാടനം ചെയ്തു.

city exchange

മലയാള സിനിമയില്‍ ഏറേ വിവാദങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ കാരവന്‍ വെറും ആര്‍ഭാട വസ്തുവല്ലെന്നും അത് സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാകുന്നതിന്റെ ഭാഗമാണെന്നും തിരിച്ചറിഞ്ഞ് കൂടുതല്‍ ഉത്തരവാദിത്വത്തോടെ സംഘടിച്ച് പ്രവര്‍ത്തിക്കാന്‍ ഈ പുതിയ സംഘടനക്ക് കഴിയട്ടെയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ രഞ്ജി പണിക്കര്‍ പറഞ്ഞു.

യോഗത്തില്‍ സജി തോമസ് പ്രസിഡണ്ടായും വിനോദ് കാലടി സെക്രട്ടറിയായും ബിജു ചുവന്ന മണ്ണു ട്രഷററായും ഒമ്പത് എക്‌സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.

Share This Article
Leave a Comment
error: Content is protected !!