കലാനിധി ശ്രീകൃഷ്ണാമൃതംനെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഏപ്രില്‍ അഞ്ചിന്

Web Desk
1 Min Read

sree

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ 5 ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് കലാനിധി സെന്റര്‍ഫോര്‍ ഇന്ത്യന്‍ ആര്‍ട്‌സ് ആന്റ്് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റ് ശ്രീകൃഷ്ണാമൃതം സംഘടിപ്പിക്കും.

city exchange

ഓണവില്ല്, പാര്‍ത്ഥസാരഥി പുരസ്‌കാര സമര്‍പ്പണം, നൃത്ത, സംഗീതോത്സവം എന്നിവ ഇതോടനുബന്ധിച്ച് നടക്കും. നെയ്യാറ്റിന്‍കര സുബ്രഹ്മണ്യം, ഡോ. ബിജു ബാലകൃഷ്ണന്‍, സജിലാല്‍ നായര്‍ എന്നിവര്‍ക്ക് പാര്‍ത്ഥസാരഥി പുരസ്‌കാരവും നേമം പുഷ്പരാജ്, സിന്ധു ജി എസ്,
രതീഷ് കൊട്ടാരം, രമേഷ്‌റാം, ഗൗരി പ്രകാശ്,ജലീന പി (സോന)എന്നിവര്‍ക്ക് സ്‌നേഹാദരവും നല്‍കും. ഓണവില്ല് കുടുംബാംഗങ്ങളായബിന്‍കുമാര്‍ ആചാരി, സുദര്‍ശന്‍ ആചാരി, ഉമേഷ് ആചാരി, സുലഭന്‍ ആചാരി, അനന്തപത്മനാഭന്‍, മിഖില്‍ദേവ്, കലാനിധി ചെയര്‍പേഴ്‌സണ്‍ ഗീതാ രാജേന്ദ്രന്‍, ട്രസ്റ്റ്ഡയറക്ടര്‍ അഡ്വ. കെ ആര്‍ പത്മകുമാര്‍, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി ആര്‍ രാധീഷ്, സെക്രട്ടറി എം സുകുമാരന്‍ നായര്‍, മാധ്യമ പ്രവര്‍ത്തകരായ സന്തോഷ്രാജശേഖരന്‍, റഹിം പനവൂര്‍, സിനിമ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കെ ഗോപകുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.

രേവതിനാഥ്, സായി പൗര്‍ണ്ണമി, ശ്രേയ മഹേഷ്
തുടങ്ങിയവര്‍ഗാനങ്ങള്‍ ആലപിക്കും. ആട്ടുകാല്‍ ഗുരുകൃപനാടന്‍ കലാകേന്ദ്രം ചരടു പിന്നല്‍ തിരുവാതിര, കോലാട്ടം, ശ്രീകൃഷ്ണ ലീലകള്‍ എന്നിവയും തിരുവനന്തപുരം റാംസ് സ്റ്റുഡിയോ നൃത്തവും അവതരിപ്പിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!