

ന്യൂഡല്‍ഹി: ജൂണ്‍- ജൂലൈ മാസങ്ങള്‍ കഴിയുമ്പോള്‍ രാജ്യസഭയില്‍ കോണ്‍ഗ്രസിന് 17 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും രാജ്യസഭയില്‍ എം പിമാര്‍ ഉണ്ടാവില്ല.

മാര്‍ച്ച് അവസാനം രാജ്യസഭയില്‍ നിന്ന് നാല് അംഗങ്ങള്‍ വിരമിച്ചതോടെ കോണ്‍ഗ്രസിന്റെ അംഗസംഖ്യ 33 ആയി ഇടിഞ്ഞിരുന്നു. ജൂണ്‍- ജൂലൈ മാസങ്ങളില്‍ ഒമ്പത് പേര്‍ കൂടി വിരമിക്കും. തെരഞ്ഞെടുപ്പിന് ശേഷം ആകെ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 30 ആയി കുറയും.

രാജ്യസഭയിലെ എക്കാലത്തെയും ഏറ്റവും കുറഞ്ഞ അംഗസംഖ്യ ആയിരിക്കുമിത്. ഒഴിവു വരുന്ന ആറ് സീറ്റുകളില്‍ ഒന്ന് ഡി എം കെ നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കില്‍ അംഗങ്ങളുടെ എണ്ണം 31 ആകും.
എന്നാല്‍, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, പഞ്ചാബ്, തെലങ്കാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഒഡീഷ, ഡല്‍ഹി, ഗോവ എന്നിവിടങ്ങളില്‍ നിന്ന് പാര്‍ട്ടിക്ക് രാജ്യസഭാ പ്രാതിനിധ്യം ഉണ്ടാകില്ല. കൂടാതെ, ആദ്യമായി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ എട്ട് സംസ്ഥാനങ്ങളില്‍ നിന്നും പ്രാതിനിധ്യം ഉണ്ടാകില്ല.
ലോക്‌സഭയിലും സമാന സ്ഥിതിയാണ്. ഹരിയാന, ആന്ധ്രാ പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, സിക്കിം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസിന് ലോക്‌സഭാ പ്രാതിനിധ്യമില്ല.
2019ല്‍ രാജസ്ഥാനിലേക്ക് മാറുന്നതുവരെ അസമില്‍ നിന്നുള്ള എം പിയായിരുന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് ലഭിക്കുന്ന 30 അല്ലെങ്കില്‍ 31 സീറ്റുകളില്‍ ഏറ്റവും കൂടുതല്‍ ഛത്തീ സ്ഗഡ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ നിന്നുമായിരിക്കും.
രാജസ്ഥാന്‍, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് വീതവും ഛത്തീസ്ഗഡില്‍ നിന്ന് നാലും മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് വീതവും പശ്ചിമ ബംഗാള്‍, ഹരിയാന എന്നിവിടങ്ങളില്‍ നിന്ന് രണ്ട് വീതം അംഗങ്ങളും ഉണ്ടാകും. ബിഹാര്‍, കേരളം, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ അംഗങ്ങളാണ് ഉണ്ടാവുക.

