ഖത്തര്‍ സായുധ സേന ഹെലികോപ്റ്റര്‍ അപകടം: സൈനികര്‍ വീരമൃത്യു വരിച്ചതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു

Web Desk
1 Min Read

ദോഹ: ഖത്തറിന്റെ പ്രതിരോധ മന്ത്രാലയം ഞായറാഴ്ച പുലര്‍ച്ചെ രാജ്യത്തിന്റെ പ്രദേശിക കടല്‍പരിധിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ സംഭവത്തില്‍ നിരവധി സൈനികര്‍ വീരമൃത്യു വരിച്ചതായി സ്ഥിരീകരിച്ചു.

city exchange

മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ക്യാപ്റ്റന്‍ (പൈലറ്റ്) മുബാറക് സാലിം ദവായ് അല്‍ മറി, സര്‍ജന്റ് ഫഹദ് ഹാദി ഘാനിം അല്‍ ഖയ്യാറിന്‍, കോര്‍പ്പറല്‍ മുഹമ്മദ് മഹെര്‍ മുഹമ്മദ് എന്നിവര്‍ വീരമൃത്യു വരിച്ചതായി അറിയിച്ചു.

അതോടൊപ്പം എക്സ് പ്ലാറ്റ്‌ഫോമിലെ കുറിപ്പിലൂടെ ഖത്തര്‍- തുര്‍ക്കി സംയുക്ത സേനയിലെ അംഗമായ മേജര്‍ (എയര്‍ ഡിഫന്‍സ്) സിനാന്‍ തസ്‌തെകിന്‍, ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന തുര്‍ക്കി സ്വദേശികളായ സിവിലിയന്‍ സഹപ്രവര്‍ത്തകരായ സുലൈമാന്‍ ജെംറാ കഹ്റമാന്‍, ഇസ്മായില്‍ അനസ് കാന്‍ എന്നിവരും വീരമൃത്യു വരിച്ചതായി മന്ത്രാലയം സ്ഥിരീകരിച്ചു.

നടന്നുകൊണ്ടിരിക്കുന്ന തിരച്ചില്‍- രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഖത്തര്‍ സായുധ സേനയിലെ അംഗമായ ക്യാപ്റ്റന്‍ (പൈലറ്റ്) സയീദ് നാസര്‍ സമേഖിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image

വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രതിരോധ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. ദൈവം അവര്‍ക്കു കരുണ നല്കട്ടെയെന്നും പ്രാര്‍ഥിച്ചു.

Share This Article
Leave a Comment
error: Content is protected !!