വിപുലീകരണ പദ്ധതിയിട്ട് സൗദി ബജറ്റ് എയര്‍ലൈന്‍ ഫ്‌ളൈഡീല്‍

Web Desk
2 Min Read

റിയാദ്: സൗദി അറേബ്യയുടെ ബജറ്റ് കാരിയര്‍ ഫ്‌ളൈഡീല്‍ ഒരു ഡസനിലധികം പുതിയ റൂട്ടുകളുള്ള വലിയ വിപുലീകരണത്തിന്റെ വഴിയിലാണെന്ന് സി ഇ ഒ കോണ്‍ കോര്‍ഫിയാറ്റിസ് അറിയിച്ചു.

city exchange

2021 അവസാനത്തോടെയാണ് എയര്‍ലൈന്‍ അന്താരാഷ്ട്ര റൂട്ടുകളിലേക്ക് പറന്നു തുടങ്ങിയതെന്നും അടുത്ത 12 മാസങ്ങളില്‍ ആഗോള എയര്‍ലൈന്‍ മേഖലയില്‍ ‘പ്രധാനമായ’ സംഭവവികാസങ്ങളുണ്ടാകുമെന്നും കോര്‍ഫിയാറ്റിസ് പറഞ്ഞു. നിലവില്‍ ആറ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കുന്ന ഫ്‌ളൈഡീല്‍ വേനല്‍ക്കാലത്ത് 11 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്കും വര്‍ഷാവസാനത്തിന് മുമ്പ് മറ്റൊരു അഞ്ചോ ആറോ ലക്ഷ്യസ്ഥാനങ്ങളിലേക്കും പറക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ വഴികളും പുതിയ വിപണികളും ലക്ഷ്യമിടുന്ന ഫ്‌ളൈഡീലിന് സൗദി അറേബ്യയില്‍ നിന്ന് ആറ് മണിക്കൂര്‍ വരെയുള്ള ദൂരങ്ങളിലേക്ക് വിമാനത്തില്‍ യാത്ര ചെയ്യാന്‍ ആവശ്യക്കാരുണ്ടെന്ന് തെളിയിക്കപ്പെട്ടതായി കോര്‍ഫിയാറ്റിസ് പറഞ്ഞു. ഈ വര്‍ഷം യൂറോപ്പിലെ പുതിയ വിപണികളിലേക്കും ബോസ്‌നിയ, മോണ്ടിനെഗ്രോ, ഗ്രീസ്, സൈപ്രസ് എന്നിവിടങ്ങളിലേക്കും സര്‍വീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

ജോര്‍ജിയ, ടിബിലിസി, അസര്‍ബൈജാന്‍, കുവൈത്ത് എന്നിവിടങ്ങളിലേക്കാണ് വിപുലീകരണത്തിന്റെ ഭാഗമായി റൂട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സൗദി അറേബ്യയുടെ അയല്‍രാജ്യമായ യു. എ. ഇയിലെ ദുബായിലേക്ക് ജിദ്ദയില്‍ നിന്ന് ഒരു പുതിയ റൂട്ട് വേനല്‍ക്കാലത്ത് ആരംഭിക്കും. ഇത് ജനപ്രിയ റിയാദ്- ദുബായ് റൂട്ടിലേക്ക് ചേര്‍ക്കുകയും ആവൃത്തി വര്‍ധിപ്പിക്കുകയും ചെയ്യും. വര്‍ഷാവസാനം, എയര്‍ലൈന്‍ മറ്റ് ജി. സി. സി റൂട്ടുകളും പാക്കിസ്ഥാനിലേക്കും ഇന്ത്യയിലേക്കുമുള്ള റൂട്ടുകളും നടത്തും.

സൗദി അറേബ്യയുടെ ചരിത്രപരമായ ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ മതപരമായ ടൂറിസവും ഫ്‌ളൈഡീലിന്റെ വിജയത്തിലെ പ്രധാന ഘടകമാണ്. സൗദിയിലേക്ക് 2030ഓടെ 100 ദശലക്ഷം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.

വിനോദസഞ്ചാര കേന്ദ്രമായും വിശാലമായ ലോകത്തേക്കുള്ള കവാടമായും വളര്‍ന്നുവരുന്ന സൗദിയിലേക്കും പുറത്തേക്കും ബജറ്റ് യാത്ര ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഫ്‌ളൈഡീല്‍ പോലുള്ള കുറഞ്ഞ നിരക്കിലുള്ള സര്‍വീസുകള്‍ സഹായകരമാകുമെന്ന് കോര്‍ഫിയാറ്റിസ് പറഞ്ഞു.

എയര്‍ലൈന്‍ റൂട്ടുകള്‍ വിശാലമാക്കുകയും അന്തര്‍ദേശീയ വിപുലീകരണത്തിലേക്ക് നയിക്കുകയും ചെയ്യുമ്പോള്‍ ഫ്‌ളൈഡീല്‍ വിമാനങ്ങളുടെ എണ്ണം 2030ഓടെ നിലവിലെ 28-ല്‍ നിന്ന് 110-ലേക്ക് വര്‍ധിപ്പിക്കാനും അതിന്റെ റിക്രൂട്ട്മെന്റ് പ്രക്രിയ വേഗത്തിലാക്കാനും പദ്ധതിയിടുന്നണ്ട്. സൗദി പൗരന്മാര്‍ക്കാണ് കമ്പനി മുന്‍ഗണന നല്‍കുന്നത്. ജീവനക്കാരെ 40 ശതമാനം വര്‍ധിപ്പിച്ച് വര്‍ഷാവസാനത്തോടെ 1,500 ആയി ഉയര്‍ത്തും.

ലോകമെമ്പാടുമുള്ള മിക്ക കാരിയറുകളില്‍ നിന്നും വ്യത്യസ്തമായി കോവിഡ് ബാധിക്കാത്തതിനാല്‍ എയര്‍ലൈന് വികസിക്കാനും വളരാനും കഴിഞ്ഞുവെന്ന് കോര്‍ഫിയാറ്റിസ് പറഞ്ഞു.

ലോകം കോവിഡിലേക്ക് പോയപ്പോള്‍ തങ്ങള്‍ക്ക് അന്താരാഷ്ട്ര യാത്രകളില്ലാത്തതിനാലും ആഭ്യന്തര വിപണി മൂന്നര മാസത്തിനുള്ളില്‍ തുറന്നതിനാലും തങ്ങള്‍ക്ക് ഭാഗ്യമുണ്ടായതായും ആരെയും പിരിച്ചുവിടുകയോ ആരുടേയും ശമ്പളം വെട്ടിക്കുറയ്ക്കുകയോ കരുതല്‍ ശേഖരത്തില്‍ കുറവുണ്ടാവുകയോ ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

2022 മെയ് മാസത്തില്‍ തലസ്ഥാനമായ റിയാദില്‍ നിന്ന് ചെങ്കടല്‍ തീരദേശ നഗരമായ ജിദ്ദയിലേക്കുള്ള റൂട്ടില്‍ ഫ്ളൈഡീല്‍ വനിതാ ജീവനക്കാരെ മാത്രം നിയോഗിച്ച് ആദ്യ യാത്ര പൂര്‍ത്തിയാക്കി. വനിതാ ജീവനക്കാരില്‍ ഭൂരിഭാഗവും സൗദി പൗരന്മാരായിരുന്നു. 2019ല്‍ ഒരു വനിതാ സൗദി കോ-പൈലറ്റുമായി അതോറിറ്റി ആദ്യ വിമാനം പ്രഖ്യാപിച്ചു.

Share This Article
Leave a Comment
error: Content is protected !!