ഐ സി ബി എഫ് അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിച്ചു

Web Desk
1 Min Read

ദോഹ: തൊഴിലാളി സമൂഹവുമായി ബന്ധപ്പെടാനും സമൂഹത്തിന് അവര്‍ നല്‍കിയ അമൂല്യമായ സംഭാവനകള്‍ക്കുള്ള പിന്തുണ പ്രകടിപ്പിക്കാനും ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്) ബിര്‍കത്ത് അല്‍ അവാമറില്‍ സ്ഥിതി ചെയ്യുന്ന എയ്സ് ഇന്റര്‍നാഷണലുമായി സഹകരിച്ചു അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിച്ചു.

city exchange

പ്രസിഡണ്ട് ഷാനവാസ് ബാവ, മുന്‍ പ്രസിഡണ്ട് വിനോദ് നായര്‍, വൈസ് പ്രസിഡണ്ട് ദീപക് ഷെട്ടി, ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍, മാനേജിംഗ് കമ്മിറ്റി അംഗം ശങ്കര്‍ ഗൗഡ് എന്നിവരുള്‍പ്പെടെ ഐ സി ബിഎഫ് ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുത്തു.

അധ്വാനത്തിന്റെ മഹത്വം എന്തെന്നു അറിയുന്നവര്‍ക്ക് വേണ്ടി ഉള്ളതാണ് മെയ് ദിനം എന്ന ചിന്തയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ചടങ്ങില്‍ ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ സമ്മേളനത്തെ അഭിസംബോധന ചെയ്ത് തൊഴിലാളി ദിന സന്ദേശം നല്‍കി. ഐ സി ബി എഫ് ഇന്‍ഷുറന്‍സ് സ്‌കീമിനെക്കുറിച്ചുള്ള ബോധവത്കരണ സെഷന്‍ ഷെട്ടി നിര്‍വഹിച്ചു. വര്‍ക്കി ബോബന്‍ നന്ദി പറഞ്ഞു. ഏസ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍മാരായ മനോജ് ഷെട്ടിയും പരിപാടിയില്‍ സന്നിഹിതരായിരുന്നു.

- Advertisement -
Ad image

തൊഴിലാളി സമൂഹത്തെ അവരുടെ കഠിനാധ്വാനത്തിനും അര്‍പ്പണബോധത്തിനും അഭിവാദ്യം അറിയിക്കുകയും അവരുടെ പുരോഗതിക്കും ക്ഷേമത്തിനുമായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
തൊഴിലാളികള്‍ക്ക് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങള്‍ക്കും തൊഴിലാളികളുടെ ശോഭനമായ ഭാവിക്കായി ഐ സി ബി എഫ് പ്രതിജ്ഞാബദ്ധമാണെ്ന്നും തുടര്‍ന്നും ഈ പിന്തുണ ഉണ്ടാകും എന്നും ചടങ്ങില്‍ ഉറപ്പു നല്‍കി.

Share This Article
Leave a Comment
error: Content is protected !!