ഖത്തര്‍ അതിര്‍ത്തിയില്‍ ആയുധങ്ങള്‍ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി

Web Desk
1 Min Read

ദോഹ: അബു സമ്ര അതിര്‍ത്തി കടന്ന് രാജ്യത്തേക്ക് കടക്കുന്ന വാഹനത്തിനുള്ളില്‍ ആയുധങ്ങളും തോക്കുകളും കടത്താനുള്ള ശ്രമം ലാന്‍ഡ് കസ്റ്റംസ് വകുപ്പ് തകര്‍ത്തു.

city exchange

തുറമുഖത്ത് എത്തിയയുടന്‍ വാഹന സ്‌കാനിംഗ് ഉപകരണം ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ വാഹനം പരിശോധനയ്ക്ക് വിധേയമാക്കി. വാഹനത്തിനുള്ളില്‍ രഹസ്യമായി ഒളിപ്പിച്ച നിലയില്‍ മൂന്ന് ആയുധങ്ങളും 1900 ബുള്ളറ്റുകളും കണ്ടെത്തി.

രാജ്യത്തേക്കുള്ള വാഹനങ്ങള്‍ക്ക് സുരക്ഷിതമായ പ്രവേശനം ഉറപ്പാക്കുന്നതിനായി ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് അടുത്തിടെ അബു സംറ അതിര്‍ത്തിയില്‍ പുതിയ പരിശോധനാ ഉപകരണങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഈ ഉപകരണങ്ങള്‍ക്ക് ഒരു വാഹനത്തിന് ഏകദേശം രണ്ട് മിനിറ്റ് എന്ന നിരക്കില്‍മണിക്കൂറില്‍ 130 കാറുകള്‍ പരിശോധിക്കാന്‍ കഴിയും. ഖത്തറിലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുന്ന അപകടകരമായ വസ്തുക്കള്‍ കണ്ടെത്തുന്നതിന് അവര്‍ കൃത്രിമബുദ്ധി ഉപയോഗിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!