

ദോഹ: പതിമൂന്നിന് നടക്കുന്ന യോഗത്തില്‍ പാലക്കാട് നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുമെന്ന് പാലക്കാട് എം പി വി കെ ശ്രീകണ്ഠന്‍ പറഞ്ഞു. ഹൃസ്വ സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ അദ്ദേഹം ആഗോളവാര്‍ത്തയോട് സംസാരിക്കുകയായിരുന്നു.

പാലക്കാട് മാത്രമല്ല ചേലക്കരയും യു ഡി എഫ് സ്വന്തമാക്കുമെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു. പാലക്കാട്ടെ യു ഡി എഫ് സ്ഥാനാര്‍ഥി പ്രാദേശികമായിരിക്കണമെന്ന് താങ്കള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായല്ലോ എന്ന ചോദ്യത്തിന് താനങ്ങനെ പറഞ്ഞിട്ടില്ലെന്നും സ്ഥാനാര്‍ഥിയെ പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നും അദ്ദേഹം വിശദമാക്കി. രാഹുല്‍ മാങ്കൂട്ടത്തിലായാലും മറ്റാരെങ്കിലുമായാലും പാര്‍ട്ടി പറയുന്നയാള്‍ മത്സര രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മുന്‍ ഡി ജി പിമാര്‍ ബി ജെ പിയിലേക്ക് പോകുന്നത് തുടരുകയാണല്ലോ എന്ന ചോദ്യത്തിന് അവരെല്ലാം സുഖവാസത്തിന് പോവുകയാണെന്നാായിരുന്നു മറുപടി.
