Connect with us

Featured

ഷാഫിക്കോ ഷൈലജക്കോ? വടകര മണ്ഡലത്തിലെ ആയിരങ്ങള്‍ വോട്ടു ചെയ്യാന്‍ നാട്ടിലെത്തി

Published

on


ദോഹ: രണ്ട് എം എല്‍ എമാര്‍ മത്സരിക്കുന്ന വടകര ലോക്‌സഭാ മണ്ഡലത്തില്‍ വോട്ടു ചെയ്യാനായി ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഹൃസ്വാവധിക്ക് നാട്ടിലേക്ക് പറന്നത് ആയിരങ്ങള്‍. കുടുംബവുമായി വിദേശത്തു കഴിയുന്ന നൂറുകണക്കിന് പേരാണ് കുടുംബ സമേതം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കേരളത്തിലെ വിമാനത്താവളങ്ങളില്‍ പറന്നിറങ്ങിയത്.

യു ഡി എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലും എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ കെ ഷൈലജ ടീച്ചറും അഭിമാനപ്പോരാട്ടമായി കാണുന്ന വടകര മണ്ഡലത്തില്‍ ജയിക്കുന്നയാള്‍ പാര്‍ലമെന്റിലേക്കും പരാജയപ്പെടുന്നയാള്‍ നിയമസഭയിലേക്കും പോകുമെന്ന പ്രത്യേകതയുണ്ട്.

കഴിഞ്ഞ ദിവസം ഷാഫി പറമ്പിലിന്റെ പേരും ഫോട്ടോയും പതിച്ച ടീ ഷര്‍ട്ടും പോസ്റ്ററൊട്ടിച്ച പെട്ടിയുമായി നൂറുകണക്കിന് പേര്‍ വിമാനത്താവളത്തില്‍ നിന്നും പുറത്തേക്കു വരുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.


error: Content is protected !!