കാക്കനാട് റെക്കാ ക്ലബ്ബില്‍ നിറ്റ്കാ കുടുംബ സംഗമവും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു

Web Desk
1 Min Read

കൊച്ചി: കാലിക്കറ്റ് റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ വിദ്യാര്‍ഥികളുടെ കൊച്ചി കൂട്ടായ്മയായ നിറ്റ്കാ കൊച്ചിന്‍ ചാപ്റ്ററിന്റെ കുടുംബ സംഗമവും അവാര്‍ഡ് ദാന ചടങ്ങും കാക്കനാട് റെക്കാ ക്ലബ്ബില്‍ വെച്ച് നടന്നു.

city exchange

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ സി ഇ ഒയും ആര്‍ ഇ സി പൂര്‍വ വിദ്യാര്‍ഥിയുമായ ശ്രീകുമാര്‍ കെ നായര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. എന്‍ ഐ ടി അധ്യാപകര്‍, സാങ്കേതിക വിദ്യാഭാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ ഇ സി പൂര്‍വ വിദ്യാര്‍ഥികളായ വ്യവസായ പ്രമുഖര്‍ എന്നിവരും പങ്കെടുത്തു.

ഈ വര്‍ഷം എഞ്ചിനീയറിംഗ് മേഖലയില്‍ നിന്നുള്ള കേരളത്തിലെ മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള പുരസ്‌കാരം, എന്‍ ഐ ടി കാലിക്കറ്റ് വിദ്യാര്‍ഥിനി ഡോ. അഞ്ജു ജോസ് ടോമിന് കൈമാറി. പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. കേരളത്തിലെ വിവിധ കോളേജുകളില്‍ നിന്ന് ലഭിച്ച മുപ്പതോളം പ്രബന്ധങ്ങള്‍ വിദഗ്ധ സമിതി പരിശോധിച്ചതില്‍ നിന്നാണ് വിജയിയെ തിരഞ്ഞെടുത്തത്.

സിവില്‍ സര്‍വീസ്, ഗെയ്റ്റ് തുടങ്ങിയ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ എന്‍ ഐ ടി വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു.

- Advertisement -
Ad image

കൊച്ചി മേഖലയിലുള്ള അഞ്ഞൂറില്‍പരം ആര്‍ ഇ സി/ എന്‍ ഐ ടി പൂര്‍വ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്നതാണ് നിറ്റ്കാ കൊച്ചിന്‍ ചാപ്റ്റര്‍. പൂര്‍വ വിദ്യാര്‍ഥികളും അവരുടെ കുടുംബങ്ങളും പങ്കെടുത്ത ചടങ്ങില്‍ വിവിധ കലാപരിപാടികളും അരങ്ങേറി. വിദ്യാഭാസ, സാങ്കേതിക മേഖലകള്‍ക്ക് പുറമെ സാമൂഹ്യക്ഷേമ മേഖലയിലും നിറ്റ്കാ കൊച്ചിന്‍ ചാപ്റ്റര്‍ വിവിധ പരിപാടികള്‍ക്ക് മുന്‍കൈ എടുക്കുന്നുണ്ട്. 2024 വര്‍ഷത്തില്‍ ഇത് കൂടുതല്‍ ഫലപ്രദമായി മുന്നോട്ട് കൊണ്ട് പോകുമെന്നും പ്രസിഡണ്ട് ഡാരില്‍ ആന്‍ഡ്രൂ, സെക്രട്ടറി സന്തോഷ് മേലേകളത്തില്‍ എന്നിവര്‍ അറിയിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!