ലുക്കില്‍ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടര്‍

Web Desk
3 Min Read

കൊച്ചി: സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ലുക്ക്മാന്‍ അവറാന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘പെരുമാനി’ മെയ് 10ന് തിയേറ്ററുകളിലെത്തും. ചിത്രീകരണ വേള മുതല്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച ഈ സിനിമ കഥാപാത്രങ്ങളുടെ ലുക്കില്‍ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത പുലര്‍ത്തിയിരിക്കുകയാണ്. സിനിമ റിലീസിനോട് അടുക്കുന്ന അവസരത്തില്‍ മൈക്ക് അനൗണ്‍സ്‌മെന്റുമായ് സണ്ണി വെയ്‌നും വിനയ് ഫോര്‍ട്ടും ലുക്ക്മാനും ജീപ്പില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. സംവിധായകന്‍ മജു നേതൃത്വം വഹിക്കുന്ന ഈ വിളമ്പരയാത്രയില്‍ ചിത്രത്തിലെ പ്രധാന അഭിനേതാക്കളും കൂടെയുണ്ട്.

city exchange

‘പെരുമാനി ഗ്രാമത്തിന്റെ പെരുമകള്‍ വിളിച്ചോതുന്ന ‘പെരുമാനി’ എന്ന ചലച്ചിത്രം മെയ് 10ന് നിങ്ങളുടെ തൊട്ടടുത്ത തിയറ്ററുകളില്‍ റിലീസ് ചെയ്യുകയാണ്. വേറിട്ട കഥാസന്ദര്‍ഭങ്ങളും പുത്തന്‍ ദൃശ്യാവിഷ്‌കാരവും സമന്വയിപ്പിക്കുന്ന സിനിമ അനുഭവത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങള്‍ പോലെ ഒ വി വിജയന്റെ തസ്‌റാക്കിലെ മനുഷ്യരെ പോലെ പെരുമാനിയിലെ വിചിത്ര സ്വഭാവമുള്ള മനുഷ്യരുടെ ലോകമാണ് സ്‌ക്രീനുകളിലേക്കെത്തുന്നത്. മലയാള സിനിമയുടെ ആഴമുള്ള കഥാപാരമ്പര്യത്തിലേക്ക് നവ സിനിമയുടെ പുതിയ തലങ്ങളിലേക്കും കടന്ന് ചെല്ലുന്ന പെരുമാനിക്കാര്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് വ്യത്യസ്തമായ ആസ്വാധനമായിരിക്കും എന്നറിയിച്ചുകൊണ്ട് ഒരിക്കല്‍കൂടി നിങ്ങളുടെ തിയറ്ററുകളില്‍ സീറ്റുറപ്പാക്കുക എന്നോര്‍മ്മപ്പെടുത്തികൊണ്ട് വീണ്ടും ഏവര്‍ക്കും സ്വാഗതം’ എന്ന് വിളിച്ച് പറഞ്ഞുകൊണ്ടുള്ള വിളമ്പരയാത്ര സോഷ്യല്‍ മീഡിയകള്‍ ഏറ്റെടുത്തിട്ടുണ്ട്.

വേറിട്ട ഗെറ്റപ്പില്‍ അഭിനേതാക്കളെ അണിനിരത്തുന്ന ‘പെരുമാനി’യില്‍ ‘മുജി’ എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. പെരുമാനിയുടെ നേര് എന്ന ടൈറ്റിലോടെ മുജി പ്രത്യക്ഷപ്പെടുമ്പോള്‍ ‘നാസര്‍’ എന്ന പേരില്‍ പെരുമാനിയിലെ പുതുമാരനായിട്ടാണ് വിനയ് ഫോര്‍ട്ട് എത്തുന്നത്. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ലുക്ക്മാന്‍ അവറാന്‍, നവാസ് വള്ളിക്കുന്ന്, ദീപ തോമസ് എന്നിവരുടെ കഥാപാത്രങ്ങളുടെ ലൂക്കും ട്രെയിലര്‍ ഇറങ്ങിയതോടെ ചര്‍ച്ചാവിഷയമായിട്ടുണ്ട്.

തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം പെരുമാനി എന്ന ഗ്രാമത്തിന്റെയും അവിടുത്തെ മനുഷ്യര്‍ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളുടെയും കഥയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിര്‍മ്മാതാവ്. യൂന്‍ വി മൂവീസും മജു മൂവീസും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഈ ഫാന്റസി ഡ്രാമ വിതരണത്തിനെത്തിക്കുന്നത് സെഞ്ച്വറി ഫിലിംസാണ്.

- Advertisement -
Ad image

2022 ഒക്ടോബര്‍ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ന്‍- അലന്‍സിയര്‍ ചിത്രം ‘അപ്പന്‍’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും തയ്യാറെടുത്ത് നില്‍ക്കുന്നവര്‍ക്ക് മുന്നില്‍ വരുന്നിടത്ത് വെച്ച് കാണാമെന്ന മട്ടില്‍ നില്‍ക്കുന്ന പെരുമാനിക്കാരെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ടൊവിനോ തോമസാണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തത് ദുല്‍ഖര്‍ സല്‍മാനാണ്.

പെരുമാനിക്കാരെ പുറം ലോകവുമായ് ബന്ധിപ്പിക്കുന്ന പൊതുശകടം ‘പെരുമാനി മോട്ടോഴ്‌സ്’ എന്ന ബസ്സിന്റെ ഫോട്ടോ അടങ്ങുന്ന ചിത്രത്തിലെ പ്രോപ്പര്‍ട്ടികളുടെ പോസ്റ്ററുകളും ടീസറിന് പിന്നാലെ പുറത്തുവിട്ടിരുന്നു. പെരുമാനിയിലെ ചായക്കടയുടെ വീഡിയോയും പ്രേക്ഷകര്‍ക്കായ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്. പെരുമാനിയിലെ കലഹങ്ങള്‍ തുടങ്ങണതും തീര്‍പ്പാക്കണതും ഈ ചായക്കടയില്‍ നിന്നാണ് എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പുറത്തുവിട്ടത്. ചിത്രത്തിലെ പ്രധാന അഭിനേതാക്കളെ അണിനിരത്തി ഒരുക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. രാധിക രാധാകൃഷ്ണന്‍, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

എക്‌സിക്യൂട്ടീവ് പ്രൊഡ്യുസേര്‍സ്: സഞ്ജീവ് മേനോന്‍, ശ്യാംധര്‍, ഛായാഗ്രഹണം: മനേഷ് മാധവന്‍, ചിത്രസംയോജനം: ജോയല്‍ കവി, സംഗീതം: ഗോപി സുന്ദര്‍, സൗണ്ട് ഡിസൈന്‍: ജയദേവന്‍ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്‌സിന്‍ പെരാരി, സുഹൈല്‍ കോയ, പ്രൊജക്ട് ഡിസൈനര്‍: ഷംസുദീന്‍ മങ്കരത്തൊടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടര്‍: അനീഷ് ജോര്‍ജ്, അസോസിയേറ്റ് ഡയറക്ടേര്‍സ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഹാരിസ് റഹ്‌മാന്‍, പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍: അനൂപ് കൃഷ്ണ, ഫിനാന്‍സ് കണ്‍ട്രോളര്‍: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥന്‍ അരവിന്ദ്, വസ്ത്രാലങ്കാരം: ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി എഫ് എക്‌സ്: സജി ജൂനിയര്‍ എഫ് എക്‌സ്, കളറിസ്റ്റ്: രമേശ് അയ്യര്‍, ആക്ഷന്‍: മാഫിയ ശശി, സ്റ്റില്‍സ്: സെറീന്‍ ബാബു, പോസ്റ്റര്‍ ഡിസൈന്‍: യെല്ലോ ടൂത്ത്, ഡിസ്ട്രിബൂഷന്‍: സെഞ്ചുറി ഫിലിംസ്, പി ആര്‍ ഒ ആന്റ് മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

Share This Article
Leave a Comment
error: Content is protected !!