
കൊച്ചി: തെലുങ്ക് സിനിമയിലെ ശ്രദ്ധേയനായ നടന്‍ വിജയ് ദേവരകൊണ്ടയും സംവിധായകന്‍ ശൗരുവും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വമ്പന്‍ അവതാരത്തിലാണ് വിജയ് ദേവരകൊണ്ട ഈ ചിത്രത്തിലൂടെ എത്തുന്നത്. പ്രഖ്യാപന പോസ്റ്ററില്‍ വിജയ് ദേവരകൊണ്ട നാല് നായകളെ മെറ്റല്‍ ചെയിനുകളില്‍ പിടിച്ച് മുന്നോട്ട് നടക്കുന്നതായി കാണാം. അദ്ദേഹത്തിന്റെ പിന്നില്‍ ആറേഴുപേര്‍ പേര്‍ കൂടി മുന്നേറുന്നു. ഇവര്‍ സാധാരണ ആളുകള്‍ അല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സൃഷ്ടിപരവും സാങ്കേതികവുമായ മികവുകള്‍ ഒന്നിച്ചുകൂടിയ ”ഡ്രീം കളക്ടീവ്” ഈ സിനിമയില്‍ ഇവര്‍ ഓരോരുത്തരും സൂക്ഷ്മമായി തെരഞ്ഞെടുത്തവര്‍, ഓരോരുത്തരും നിര്‍ണായക പങ്കുവഹിക്കുന്നവര്‍,
അവരോരുത്തരും ശക്തമായ സാന്നിധ്യങ്ങളാണ് ഈ ചിത്രത്തില്‍.

ഈ പോസ്റ്റര്‍ ഒരു സാധാരണ പ്രഖ്യാപനം മാത്രമല്ല അതിനപ്പുറം പ്രഗത്ഭരായ എല്ലാവരും ഒന്നിച്ചെത്തുമ്പോള്‍ മാത്രം സാധ്യമാകുന്ന ഒരു വലിയ സിനിമാറ്റിക് അനുഭവത്തിന്റെ സൂചനയാണ്.
ടീം പുറത്തിറക്കിയ ‘അത് ഒരു ഗര്‍ജ്ജനമാണ്’ എന്ന തീം ഗാനം ജീവിതത്തിലെ വെല്ലുവിളികളെ നേരിടുന്ന മനുഷ്യന്റെ ആത്മവിശ്വാസവും അതിജീവനശേഷിയും അവതരിപ്പിക്കുന്നു. വേദനയും പരാജയങ്ങളും ഉണ്ടായാലും പിന്നോട്ട് പോകാതെ മുന്നോട്ട് പോകാനുള്ള മനസ്സ് തന്നെയാണ് യഥാര്‍ഥ ശക്തി എന്ന് ഈ ഗാനം പറയുന്നു. പ്രശസ്തിയോ അംഗീകാരമോ ഇല്ലാതിരുന്നാലും കൈവിടാതെ മുന്നേറുന്നതാണ് ഓരോരുത്തരുടെയും യഥാര്‍ഥ ഗര്‍ജ്ജനം.

ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ വേള്‍ഡ് ക്ലാസ് സാങ്കേതിക സംഘമാണ്: ഹൗസ് ഓഫ് ദി ഡ്രാഗണ്‍, ഫാള്‍ ഔട്ട് പോലുള്ള അന്താരാഷ്ട്ര പ്രൊഡക്ഷനുകളില്‍ പ്രവര്‍ത്തിച്ച അലെജാന്ദ്രോ മാര്‍ട്ടിനസ് ആണ് ഈ ചിത്രത്തിന്റ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അനിമല്‍, ഓം ശാന്തി ഓം എന്നിവയിലെ ഭംഗിയാര്‍ന്ന ലോകങ്ങള്‍ സൃഷ്ടിച്ച സുരേഷ് സെല്‍വരാജ് ആണ് ആര്‍ട്ട് ഡയറക്ഷന്‍.
ഗോഡ്‌സ് ഓഫ് ഈജിപ്റ്റ്, ബാറ്റ്മാന്‍ ഫോറെവര്‍, സ്‌നോ പിയേഴ്‌സര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ എറിക് ഡര്‍സ്റ്റ് ആണ് വിഷ്വല്‍ എഫക്ട്‌സ് കൈകാര്യം ചെയ്യുന്നത്. ആത്മാവിനെ സ്പര്‍ശിക്കുന്ന സംഗീതത്തിനായി അറിയപ്പെടുന്ന കംപോസര്‍
മലയാളി കൂടിയായ ഹിഷാം അബ്ദുല്‍ വഹാബ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രവീണ്‍ ആന്റണി എഡിറ്റിങ്ങും സച്ചിന്‍ ലോവലേക്കര്‍ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു. പി ആര്‍ ഓ- പ്രതീഷ് ശേഖര്‍.
ഈ ചിത്രം ഒരു സമാന്തരമായ മിത്തോളജിക്കല്‍ ലോകത്തിലാണ് ഒരുക്കുന്നത്. പുരാതനതയുടെ സ്പര്‍ശമുള്ളതായിട്ടും പൂര്‍ണ്ണമായും സങ്കല്‍പ്പാത്മകമായ ഒരു ലോകം. പരിചിതമായതും അതേ സമയം പൂര്‍ണ്ണമായും പുതുമയുള്ളതുമായ ഒരു സിനിമാറ്റിക് അനുഭവം. വിജയ് ദേവരകൊണ്ട തന്റെ ഓരോ ചിത്രത്തിലൂടെയും സ്വയം പുതുക്കിക്കൊണ്ടിരിക്കുന്ന, വെല്ലുവിളികളെ സ്വീകരിക്കുന്ന ഒരു നടനാണ്. ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു വലിയ മാറ്റമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.
ശൗരു, തന്റെ ആദ്യ ചിത്രം ഹി നാനാ വഴി പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ ശേഷം, ഇപ്പോള്‍ കൂടുതല്‍ വലുതും ആഴമുള്ളതുമായ കഥയിലേക്ക് കടക്കുകയാണ്. മുന്‍ ചിത്രത്തോട് പൂര്‍ണ്ണമായും വ്യത്യസ്തമായ ഈ പ്രോജക്ട്, അതിരുകള്‍ കടന്നുപോകുന്ന കഥപറച്ചിലിനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം വ്യക്തമാക്കുന്നു.
പ്രഖ്യാപന പോസ്റ്റര്‍ തന്നെ ഈ ചിത്രത്തിന്റെ ഭാവവും വ്യാപ്തിയും വ്യക്തമാക്കുന്നു. മുന്നില്‍ വിജയ് ദേവരകൊണ്ടയും ശൗര്യുവും പിന്നില്‍ അവരുടെ കലയുടെ യോദ്ധാക്കളെ പോലെ നില്‍ക്കുന്ന ഒരു ശക്തമായ ടീം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിഭകള്‍ ഒന്നിച്ചുകൂടുന്ന ഈ ചിത്രം ആഗോള തലത്തില്‍ ശ്രദ്ധേയമായൊരു സിനിമ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നു. എല്ലാ അര്‍ഥത്തിലും ഇത് ഒരു വലിയ ശ്രമമാണ് ഒരു ‘ബിഗ് ബാംഗര്‍’ അനുഭവം.

