സൂര്യയും ജ്യോതികയും നിര്‍മ്മിക്കുന്ന കാര്‍ത്തിയുടെ ‘വിരുമന്‍’ ആഗസ്റ്റ് 31ന്

Web Desk
1 Min Read

ചെന്നൈ: കാര്‍ത്തിയെ നായകനാക്കി 2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യയും ജ്യോതികയും നിര്‍മ്മിക്കുന്ന ‘വിരുമന്‍’ സിനിമയുടെ റീലീസ് തിയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആഗസ്റ്റ് 31നാണ് ചിത്രത്തിന്റെ റിലീസ്.

city exchange

മുത്തയ്യ രചന നിര്‍വഹിക്കുന്ന വിരുമനില്‍ സംവിധായകന്‍ ഷങ്കറിന്റെ ഇളയപുത്രി പുതുമുഖം അതിഥി ഷങ്കറാണ് നായിക. ‘പരുത്തി വീരന്‍’ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ തമിഴ് സിനിമയില്‍ വേരോട്ടം നടത്തിയ കാര്‍ത്തിക്ക് ഗ്രാമീണ വേഷത്തില്‍ മറ്റൊരു വഴിത്തിരിവായിരുന്നു മുത്തയ്യ സംവിധാനം ചെയ്ത ‘കൊമ്പന്‍’. ഈ വന്‍ വിജയ ചിത്രത്തിന് ശേഷം കാര്‍ത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് ‘വിരുമന്‍’.

രാജ്കിരണ്‍, പ്രകാശ് രാജ്, സൂരി എന്നിവര്‍ക്കൊപ്പം തെന്നിന്ത്യന്‍ സിനിമയിലെ മറ്റു പ്രമുഖ അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വിരുമന്‍’ ഗ്രാമീണ പശ്ചത്തലത്തിലുള്ള വൈകാരികമായ ആക്ഷന്‍ എന്റര്‍ടൈനറായിരിക്കും. എസ് കെ ശെല്‍വകുമാര്‍ ഛായാഗ്രഹണവും യുവന്‍ ഷങ്കര്‍രാജ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. രാജശേഖര്‍ കര്‍പ്പൂര സുന്ദരപാണ്ഡ്യനാണ് സഹ നിര്‍മ്മാതാവ്. സി കെ അജയ് കുമാറാണ് വാര്‍ത്താ വിതരണം.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!