‘ട്രോജന്‍’: വേറിട്ട ഭാവത്തില്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

Web Desk
1 Min Read

കൊച്ചി: സില്‍വര്‍ ബ്ലൈസ് മൂവി ഹൗസിന്റെ ബാനറില്‍ ഡോ. പി സി എ ഹമീദും ഷീജോ കുര്യനും ചേര്‍ന്ന് നിര്‍മ്മിച്ച് ഡോ. ജിസ് തോമസ് കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ട്രോജന്‍’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

city exchange

ശബരീഷ് വര്‍മ്മ, ഷീലു എബ്രഹാം, ദേവന്‍, കൃഷ്ണ ശങ്കര്‍ എന്നിവരുടെ കഥാപാത്രങ്ങളെ സൂചിപ്പിക്കും വിധമുള്ള ഫോട്ടോകള്‍ അടങ്ങിയതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ശബരീഷ് വര്‍മ്മ ഒഴികെ എല്ലാവരിലും ഒരു പരിഭ്രാന്തി നിറഞ്ഞ ഭാവമാണ് ഉള്ളത്. എന്തായാലും കഥ വേറിട്ടൊരു അനുഭവമായിരിക്കും പ്രേക്ഷകര്‍ക്ക് നല്‍കാന്‍ പോകുന്നതെന്ന് ഊഹിക്കാനാവും.

ചിത്രത്തില്‍ ജൂഡ് ആന്റണി, മനോജ് ഗിന്നസ്, നോബി, ബാലാജി ശര്‍മ്മ, രശ്മി ബോബന്‍, മഞ്ജു കോട്ടയം, ലിഷോയ്, ചിത്ര പ്രസാദ്, രാജേഷ് പനവള്ളി, ആതിര മാധവ്, മുകുന്ദന്‍ മേനോന്‍, കെ ടി എസ് പടന്നയില്‍, ഉല്ലാസ് പന്തളം, ജെയിംസ് പാറക്കന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

- Advertisement -
Ad image

ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നതും ക്രീയേറ്റീവ് ഡയറക്ടറും മഹേഷ് മാധവ് ആണ്. ശബരീഷ് വര്‍മ്മയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നതും ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നതും സെജോ ജോണ്‍ ആണ്. ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറക്കുന്നത് മനോരമ മ്യൂസിക്ക് വഴിയാണ്. കേരളത്തില്‍ സിനിമ റിലീസിനെത്തിക്കുന്നത് ഹൈ ഹോപ്‌സ് ഫിലിം ഫാക്ടറിയും ആശിഷ് ഫിലിം കമ്പനിയും ചേര്‍ന്നാണ്. ചിത്രം മെയ് 20 ന് തീയേറ്ററുകളില്‍ എത്തും.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: കൃഷ്ണന്‍ നമ്പൂതിരി, ജോസഫ് തോമസ് പെരുനിലത്ത്, ലിറ്റിഷ് ടി തോമസ്, കളറിസ്റ്റ്: ശ്രീകുമാര്‍ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, എഡിറ്റിംഗ്: അഖില്‍, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, ഡി ഐ: സിനിമ സലൂണ്‍, സ്റ്റുഡിയോ: വാക്മാന്‍ സ്റ്റുഡിയോ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: പ്രവീണ്‍ ചന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടര്‍: മഹേഷ് കൃഷ്ണ, കല സംവിധാനം: സുഭാഷ് കരുണ്‍, മാര്‍ക്കറ്റിംഗ്: താസ ഡ്രീം ക്രിയേഷന്‍സ്, പോസ്റ്റര്‍: ഹൈ ഹോപ്‌സ് ഡിസൈന്‍സ്, പി ആര്‍ ഒ: പി ശിവപ്രസാദ്.

Share This Article
Leave a Comment
error: Content is protected !!