ഗ്രൂപ്പ് ടെന്നും ഗള്‍ഫ് ഷീല്‍ഡ് കമ്പനിയും കൈകോര്‍ത്ത് ഖത്തറില്‍ മാന്‍പവര്‍ റിക്രൂട്ട്‌മെന്റ് സെന്റര്‍

Web Desk
1 Min Read

ദോഹ: ഖത്തറിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ഗ്രൂപ്പ് ടെന്നും ഇന്ത്യയിലും മസ്‌കറ്റിലും വേരുകളുള്ള ഗള്‍ഫ് ഷീല്‍ഡ് കമ്പനിയും കൈകോര്‍ത്ത് ഖത്തറില്‍ വിവിധ മേഖലകളിലേക്കുള്ള മാന്‍പവര്‍ റിക്രൂട്ട്മെന്റ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

city exchange

ഉദ്ഘാടന ചടങ്ങില്‍ ഏഷ്യന്‍ അറബ് ചേംബര്‍ ഓഫ് കൊമേഴ്സ് ചെയര്‍മാന്‍ സാല അല്‍ ദബാഗ് മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ എംബസിയിലെ കൊമേഴ്സ്യല്‍ സെക്രട്ടറി അഞ്ജലീന പ്രേമലത ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഗ്രൂപ്പ് ടെന്‍ ചെയര്‍മാന്‍ മുഹമ്മദ് ബക്കീത് അല്‍ മാറി, മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ റഹിമാന്‍ കരിഞ്ചോല, ഗള്‍ഫ് ഷീല്‍ഡ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് മുസ്തഫ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്.

ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു ഇന്ത്യന്‍ വ്യവസായികള്‍ കൂടുതല്‍ മേഖലകളില്‍ ഖത്തറില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അഞ്ജലീന പ്രേമലത പറഞ്ഞു. ഐ സി സി പ്രസിഡണ്ട് പി എന്‍ ബാബുരാജന്‍, കെ ബി എഫ് മുന്‍ പ്രസിഡണ്ട് കെ ആര്‍ ജയരാജ്, സാബിത്ത് സഹീര്‍, ഷെജി വലിയകത്ത്, കെ കെ ഉസ്മാന്‍, അബ്ദുല്ല തെരുവത്ത്, എ പി മണികണ്ഠന്‍, അബ്ദുല്‍ കരീം, ഡോ. ആഷിക്ക് കരീം, വി വി ഹംസ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

- Advertisement -
Ad image

വാര്‍ത്താ സമ്മേളനത്തില്‍ ഡോ. അബ്ദുറഹ്മാന്‍, മുഹമ്മദ് മുസ്തഫ, ആഷിഖ് കരീം എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!