400 കോടിയുടെ എന്‍ സി ഡി നിക്ഷേപ സമാഹരണവുമായി മുത്തൂറ്റ് ഫിന്‍കോര്‍പ്

Web Desk
2 Min Read

തിരുവനന്തപുരം: മുത്തൂറ്റ്ബ്ലൂ എന്നറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിലെ പ്രഥമ സ്ഥാനത്തുള്ള കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ് സെക്യൂര്‍ഡ് നോണ്‍കണ്‍വെര്‍ട്ടബിള്‍ ഡിബെഞ്ചറുകളുടെ (എന്‍ സി ഡി) ഇഷ്യു ആരംഭിച്ചു. 200 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന ഇഷ്യുവിന് കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ മറ്റൊരു 200 കോടി രൂപ കൂടിച്ചേര്‍ത്ത് ആകെ 400 കോടി രൂപ സമാഹരിക്കാന്‍ കമ്പനിക്ക് അനുമതിയുണ്ട്. ഇങ്ങനെസമാഹരിക്കുന്ന തുക, വായ്പകള്‍ നല്‍കുന്നതിനും പലിശ തിരിച്ചടയ്ക്കുന്നതിനും നിലവിലുള്ള വായ്പാത്തുക അടച്ചു തീര്‍ക്കുന്നതിനും മറ്റുമാണ് വിനിയോഗിക്കുക.

city exchange

1000 രൂപ മുഖവിലയുള്ള എന്‍ സി ഡികളുടെ ഇഷ്യുവാണ് 2022 ജനുവരി അഞ്ചിന് ആരംഭിച്ചിരിക്കുന്നത്. 10,000 രൂപയാണ് ചുരുങ്ങിയ നിക്ഷേപത്തുക. സെക്യൂര്‍ഡ് എന്‍ സി ഡികള്‍ക്ക് 27 മാസം, 38 മാസം, 72 മാസം, 96 മാസം എന്നിങ്ങനെ 10 കാലാവധി ഓപ്ഷനുകള്‍ ഉണ്ട്. ഈ നിക്ഷേപങ്ങള്‍ക്ക് 8.30 ശതമാനം മുതല്‍ 9.37 ശതമാനം വരെ നിരക്കുകളിലുള്ള ആദായമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇഷ്യുവിന് ജനുവരി അഞ്ച് മുതല്‍ ജനുവരി 28 വരെ അപേക്ഷിക്കാം. സെബി ചട്ടങ്ങളനുസരിച്ച് മുന്‍കൂട്ടി ക്ലോസ് ചെയ്യാനും ക്ലോസിംഗ് തിയ്യതി നീട്ടാനും അനുമതിയുണ്ട്. ക്രിസില്‍എ+/സ്റ്റേബ്ള്‍ റേറ്റിംഗും ഈ ഇഷ്യുവിന് ലഭിച്ചിട്ടുണ്ട്.

2021 ഏപ്രില്‍ മുതല്‍ 2021 ഡിസംബര്‍ വരെയുള്ള കാലഘട്ടത്തില്‍ എന്‍ സി ഡി പബ്ലിക് ഇഷ്യു മുഖാന്തരം 665.11 കോടി രൂപയും മാര്‍ക്കറ്റ് ലിങ്ക്ഡ് എന്‍ സി ഡി മുഖാന്തരം 500 കോടി രൂപയും പ്രൈവറ്റ് പ്ലേസ്‌മെന്റിലൂടെ 75 കോടി രൂപയും സമാഹരിക്കാന്‍ കമ്പനിക്കുസാധിച്ചു.

- Advertisement -
Ad image

ഉപയോക്താക്കളുടെ വിവിധ ജീവിത ഘട്ടങ്ങളിലെ ആവശ്യങ്ങള്‍ക്കിണങ്ങുന്ന വൈവിധ്യമാര്‍ന്ന പോര്‍ട്‌ഫോളിയോ ആണ് മുത്തൂറ്റ് ഫിന്‍കോര്‍പിന്റേതെന്ന് നിര്‍ദിഷ്ട എന്‍ സി ഡി ഇഷ്യുവിനെപ്പറ്റി സംസാരിക്കവേ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ചെയര്‍മാനും മുത്തൂറ്റ് ഫിന്‍കോര്‍പ് എം ഡിയുമായ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു.

സ്വര്‍ണ, എം എസ് എം ഇ വായ്പകള്‍ക്കുള്ള ഡിമാന്‍ഡില്‍ വര്‍ധനവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഇത്കണക്കിലെടുത്താണ് പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കായി എന്‍ സി ഡി ഇഷ്യു നടത്തുന്നത്. ഈ എന്‍ സി ഡി ഇഷ്യുവിനും മികച്ച വിജയമാണ് ഞങ്ങള്‍പ്രതീക്ഷിക്കുന്നത്. കൂടുതല്‍ മികച്ച രീതിയില്‍ വളരാനും നിക്ഷേപകര്‍ക്കും ഉപയോക്താക്കാള്‍ക്കും കൂടുതല്‍ മൂല്യവര്‍ധന നല്‍കാനും ഈ ഇഷ്യു സഹായിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!