ഓറിയന്റല്‍ ദോശ ഫെസ്റ്റ് 23ന് സമാപിക്കും

Web Desk
1 Min Read

ദോഹ: പാരമ്പര്യ രുചിക്കൂട്ടിലൊരുക്കിയ ഓറിയന്റല്‍ ദോശ ഫെസ്റ്റ് 23ന് സമാപിക്കും. ഓറിയന്റല്‍ സ്‌പെഷ്യല്‍ ചെന്നൈ മധുര ദോശയടക്കം 25 ഇനം ദോശകളുടെ രുചിപ്പെരുമ തേടി നൂറുകണക്കിന് ആളുകളാണ് ഓറിയന്റല്‍ റെസ്റ്റോറന്റിലേക്ക് ഓരോ ദിവസവും എത്തുന്നത്.

city exchange

പാരമ്പര്യ രുചിക്കൂട്ടില്‍ തയ്യാറാക്കുന്നത് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍. ദോശയില്‍ ഇത്രയേറെ വൈവിധ്യങ്ങള്‍ ഖത്തറില്‍ മറ്റെവിടെയും കാണാനാകില്ല. ചുടുകല്ലില്‍ ഓറിയന്റലിലെ സ്‌പെഷ്യല്‍ മാവുകൊണ്ടൊരു വട്ടം, അതിന് മുകളില്‍ കോഴിമുട്ടയൊഴിച്ച് പ്രത്യേകം തയ്യാറാക്കിയ ചുവന്ന ചട്ടിണിയും, പുതീന ചട്ടിണിയും കൊണ്ടൊരു സ്‌പെഷ്യല്‍ കോട്ടിങ്ങ്, ഓറിയന്റലിന്റെ സ്‌പെഷ്യല്‍ പൊടി വിതറി അതിന് മുകളില്‍ ഉള്ളിയും തക്കാളിയുടെയും ചെറിയ കഷണങ്ങള്‍ നിരത്തും. അതിന് മുകളിലായി ചെന്നൈ മധുര മസാല, വീണ്ടും മുകളിലായി ഓറിയന്റല്‍ ചമന്തിപ്പൊടി വിതറും. ഇതാണ് ഓറിയന്റല്‍ സ്‌പെഷ്യല്‍ ചെന്നൈ മധുര ദോശ. ഇത്തരത്തില്‍ നാടന്‍ രുചിക്കൂട്ടില്‍ തയാറാക്കുന്ന 25 ഇനം ദോശകള്‍.

ഊത്തപ്പത്തില്‍ പോലും ഉപഭോക്താവിന്റെ താത്പര്യത്തിന് അനുസരിച്ചുള്ള വൈവിധ്യങ്ങള്‍ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നവര്‍ക്കായി റാഗി ദോശ, റവ ദോശ, ബേബി കോണ്‍ ദോശ, കോളിഫ്‌ളവര്‍ ദോശ.

നോണ്‍വെജിഷ്ടപ്പെടുന്നവര്‍ക്ക് ചിക്കന്‍ ചെട്ടിനാട് ദോശ, മട്ടന്‍ കീമ ദോശ, ചില്ലി ചിക്കന്‍ദോശ, ബീഫ്- ചിക്കന്‍ കീമ ദോശകള്‍, നാടന്‍ ഊത്തപ്പം മുതല്‍ ഓറിയന്റല്‍ സ്‌പെഷ്യല്‍ ചെന്നൈ മധുര ദോശയടക്കം 25 ഇനം ദോശകളുടെ രുചി പെരുമ തേടി നൂറുകണക്കിന് ആളുകളാണ് ഓറിയന്റല്‍ റെസ്റ്റോറന്റിലെക്ക് ഓരോ ദിവസവും എത്തുന്നത്. ദോശഫെസ്റ്റിവെല്‍ ഫെബ്രുവരി 23ന് സമാപിക്കും.

- Advertisement -
Ad image

1962 മുതല്‍ ഖത്തറില്‍ ആരംഭിച്ച ഓറിയന്റല്‍ ബേക്കറിയും ബേക്കറിയെ പിന്‍തുടര്‍ന്ന് ആരംഭിച്ച ഓറിയന്റല്‍ റെസ്റ്റോറന്റും ഇന്ത്യക്കാര്‍ക്ക് സുപരിചിതമാണ്. ഭക്ഷണത്തിന്റെ ഗുണനിലവാരത്തില്‍ ഓറിയന്റല്‍ വിട്ടുവീഴ്ച്ച ചെയ്യില്ലെന്ന വിശ്വാസമാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന മുഖ്യഘടകം.

TAGGED:
Share This Article
Leave a Comment
error: Content is protected !!