എം എം സ്‌കൂളില്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
1 Min Read

കോഴിക്കോട്: പരപ്പില്‍ എം എം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ പി ടി എയുടെയും എന്‍ എസ് എസ്, എസ് പി സി യൂനിറ്റുകളുടെയും സഹകരണത്തോടെ സ്‌കൂള്‍തല മെഗാ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. തൊള്ളായിരത്തോളം വിദ്യാര്‍ഥികള്‍ വാക്‌സിന്‍ സ്വീകരിച്ചു.

city exchange

വാക്‌സിനേഷന്‍ ക്യാമ്പിന്റെ ഉദ്ഘാടനം പി ടി എ പ്രസിഡണ്ട് റാഫി മുഖദാര്‍ നിര്‍വ്വഹിച്ചു. ഹെഡ് മാസ്റ്റര്‍ സി സി ഹസ്സന്‍ അധ്യക്ഷത വഹിച്ചു. കെ വി ഇസ്ഹാഖ്, ബി വി അശ്‌റഫ്, ടി വി നൗഷാദ്, എം ടി അബ്ദുല്‍ ഗഫൂര്‍, കെ ഷാഹിദ, പി പി മൂസക്കുട്ടി, പി ടി ഷബീറ, എം ടി ഷമീം തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. ഇ വി ഹരിത, എം ടി മന്‍ജൂഷ, ബി കെ റിജുവാന, ബി കെ ഫൗസി, കൃഷ്ണപ്രിയ, സൗമ്യ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

എന്‍ എസ് എസ് പ്രോഗ്രാം ഓഫിസര്‍മാരായ സക്കരിയ്യ എളേറ്റില്‍ സ്വാഗതവും സി പി നാസര്‍ നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!