

ദോഹ: ലഹരി മരുന്ന് സാമൂഹ്യ പ്രതിരോധം അത്യാവശ്യമാണെന്ന് വില്ല്യാപ്പള്ളി മലാറക്കല്‍ മഹല്ല് ഖത്തര്‍ കമ്മിറ്റി ദോഹയിലെ അരോമ ദര്‍ബാര്‍ ഹാളില്‍ നടത്തിയ ഇഫ്താര്‍ സംഗമം അഭിപ്രായപ്പെട്ടു. കൃത്യമായ ബോധവല്‍ക്കരണവും സംഘടിതമായ പ്രതിരോധവും തീര്‍ക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ടാണ് ഇഫ്താര്‍ സംഗമം അവസാനിച്ചത്.

മഹല്ല് പ്രസിണ്ടന്റ് സത്താര്‍ തുണ്ടിയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി ഉപദേശക സമിതി ചെയര്‍മാന്‍ പി വി എ നാസര്‍ ഉദ്ഘടനം ചെയ്തു. സ്ത്രീകളും കുട്ടികളും കുടുംബങ്ങളുമായി 150 പേര്‍ സംഗമത്തില്‍ ഒത്തുചേര്‍ന്നു. പണ്ഡിതനും വാഗ്മിയുമായ നിയാസ് ഹുദവി റമദാന്‍ സന്ദേശം നല്‍കി.


വിവിധ മഹല്ലുകളെ പ്രതിനിധീകരിച്ചു വണ്ണന്റവിട കുഞ്ഞബ്ദുള്ള, ഇ എം കുഞ്ഞമ്മദ്, നൗഫല്‍ ആലന്നൂര്‍, ഇല്യാസ് എം പി, കുഞ്ഞബ്ദുള്ള പി കെ കെ, നാസര്‍ പി പി, ഇസ്മായില്‍ ഒ ടി, നാട്ടില്‍ നിന്ന് സന്ദര്‍ശനത്തിന് എത്തിയ മൂസ്സ ടി പി എന്നിവര്‍ അതിഥികളായെത്തി.
ബഷീര്‍ മനക്കല്‍ പ്രാര്‍ഥന നടത്തി. ജനറല്‍ സെക്രട്ടറി ഫൈസല്‍ അരോമ സ്വാഗതവും സെക്രട്ടറി ഷുഹൈബ് കുറ്റിയില്‍ നന്ദിയും പറഞ്ഞു.

