Community
സിനിമ നിര്‍മ്മാതാവ് ജിനു വി നാദിന് ഗോള്‍ഡന്‍ വിസ

ദുബൈ: കുഞ്ചാക്കോ ബോബനും നയന്‍ താരയും പ്രധാന വേഷം ചെയ്ത നിഴല്‍ എന്ന സിനിമയുടെ നിര്‍മ്മാതാവും വണ്‍, കാവല്‍, ഹെര്‍ എന്നീ സിനിമ കളുടെ പ്രൊജക്ട് ഡിസൈനറുമായ ജിനു വി നാഥിന് ഗോള്‍ഡന്‍ വിസ ലഭിച്ചു. അബുദാബി പൊലീസിലെ മുദീറും മലയാളിയും ദുബായിലെ വ്യവസായ പ്രമുഖനുമായ ഷഹബാനും ചേര്‍ന്നാണ് ജിനുവിന് ഗോള്‍ഡന്‍ വിസ നല്‍കിയത്.


തിരുവനന്തപുരം സ്വദേശിയായ ജിനു ദുബായിലെ പുതിയ ജെ എന്‍ ആര്‍ ഗ്ലോബല്‍ ക്രസ്റ്റ് എന്ന കമ്പനിയുടെ മാനേജിങ് പാര്‍ട്ണര്‍ കൂടിയാണ്.

പുതിയ ചില മലയാളം സിനിമകളുടെ പദ്ധതികള്‍ ഉണ്ടെന്നും അടുത്ത് തന്നെ ഷൂട്ടിംഗ് തുടങ്ങുന്ന രീതിയില്‍ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നു വരികയാണെന്നും ജിനു പറഞ്ഞു.


