ബലിപെരുന്നാള്‍: 855 തടവുകാര്‍ക്ക് യു.എ.ഇ പ്രസിഡന്റ് മാപ്പ് നല്‍കി

Web Desk
0 Min Read

ദുബൈ: ഈദുല്‍ അദഹ പ്രമാണിച്ച് യുഎഇയില്‍ വിവിധ ശിക്ഷ അനുഭവിക്കുന്ന 855 തടവുകാരെ മോചിപ്പിക്കാന്‍ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു.
ഖലീഫയുടെ മാനുഷിക സംരംഭങ്ങളുടെ ഭാഗമാണിത്. ഒപ്പം തടവുകാര്‍ക്ക് അവരുടെ ജീവിതത്തിന്റെ ഒരു പുതിയ അധ്യായം ആരംഭിക്കാനും അവരുടെ കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും സേവനത്തിന് ക്രിയാത്മകമായി സംഭാവന നല്‍കാനും അവസരം നല്‍കിക്കൊണ്ടാണ് പൊതുമാപ്പ് നല്‍കിയത്.
കുടുംബ ഐക്യവും ബന്ധങ്ങളും വര്‍ദ്ധിപ്പിക്കുക, അമ്മമാര്‍ക്കും കുട്ടികള്‍ക്കും സന്തോഷം നല്‍കുക, മോചിതരായ തടവുകാര്‍ക്ക് അവരുടെ ഭാവിയെക്കുറിച്ച് പുനര്‍വിചിന്തനം നടത്താനും വിജയകരമായ സാമൂഹികവും തൊഴില്‍പരവുമായ ജീവിതം നയിക്കുന്നതിനുമുള്ള അവസരമൊരുക്കിയാണ് ഖലീഫയുടെ വാര്‍ഷിക മാപ്പ് നല്‍കല്‍.

city exchange
Share This Article
Leave a Comment
error: Content is protected !!