
മക്ക:ഹജ്ജിന് അനുമതിപത്രം ലഭിച്ചിട്ടില്ലാത്തവര്‍ മക്കയില്‍ പ്രവേശിച്ചാല്‍ പതിനായിരം റിയാല്‍ പിഴ. രണ്ടാം തവണയും ഇതേ കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ പിഴ ഇരട്ടിയാകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ന് മുതല്‍ നിയമം പ്രാബല്യത്തിലായി.
മക്കയിലെ മസ്ജിദു ഹറം, ഹജ്ജുമായി ബന്ധപ്പെട്ട മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനമാണ് അനുമതിയുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത്. ഹജ്ജ് മന്ത്രാലയം നല്‍കുന്ന ഔദ്യോഗിക അനുമതിപത്രമില്ലാതെ ഹജ്ജിനെത്തുന്ന ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കെതിരെയാണ് നടപടി. ഈ മാസം 23 വരെയാണ് നിയന്ത്രണം.

