സൗദിയില്‍ വീണ്ടും സ്വദേശി വല്‍ക്കരണം: പ്രവാസികള്‍ ആശങ്കയില്‍

Web Desk
1 Min Read

റിയാദ്: സൗദി അറേബ്യയില്‍ ആറ് മേഖലകളില്‍കൂടി സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നു. നിയമസേവനം, അഭിഭാഷകരുടെ ഓഫിസ്, റിയല്‍ എസ്റ്റേറ്റ്, ഫിലിം ആന്റ് ഡ്രൈവിങ് സ്‌കൂളുകള്‍, കസ്റ്റംസ് ക്ലിയറന്‍സ്, സാങ്കേതിക എന്‍ജിനീയറിങ് എന്നീ മേഖലകളിലാണ് സ്വദേശിവത്കരണം. പുതിയ തദ്ദേശീയവല്‍ക്കരണം നടപ്പാക്കുന്നതോടെ ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളെ കൂട്ടത്തോടെ പിരിച്ചുവിടും. 40,000 ഓളം തൊഴിലുകളില്‍ സൗദികളെ നിയമിക്കുകയാണ് ലക്ഷ്യം. ആറ് തൊഴില്‍ മേഖലകളില്‍കൂടി പുതുതായി സൗദിവല്‍ക്കരണ പദ്ധതി നടപ്പാക്കുന്നതായി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ രാജ്ഹിയാണ് പ്രഖ്യാപിച്ചത്. ഈ ജോലികളില്‍ വലിയൊരു ഭാഗം രാജ്യത്തെ പൗരന്‍മാരായ ചെറുപ്പക്കാര്‍ക്കായി നീക്കിവയ്ക്കും. വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിവരുന്ന സൗദിവല്‍ക്കരണത്തിലൂടെ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് കുറയുന്നതായാണ് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

city exchange
Share This Article
Leave a Comment
error: Content is protected !!