ഏഴ് വര്‍ഷം മുമ്പ് റദ്ദാക്കിയ ഐ ടി നിയമ പ്രകാരം ആയിരത്തിലേറെ കേസുകള്‍; ഞെട്ടല്‍ പ്രകടിപ്പിച്ച് സുപ്രീം കോടതി

Web Desk
1 Min Read

ന്യൂഡല്‍ഹി | ഏഴ് വര്‍ഷം മുമ്പ് റദ്ദാക്കിയ ഐ ടി നിയമത്തിലെ 66എ സെക്ഷന്‍ പ്രകാരം ആയിരത്തിലേറെ കേസുകള്‍ എടുത്തതില്‍ ഞെട്ടലും കടുത്ത അതൃപ്തിയും പ്രകടിപ്പിച്ച് സുപ്രീം കോടതി. ഓണ്‍ലൈനിലെ ഉള്ളടക്കത്തിന് ആളുകളെ അറസ്റ്റ് ചെയ്യാന്‍ പോലീസിനെ അനുവദിക്കുന്നതായിരുന്നു പ്രസ്തുത നിയമം.

city exchange

2015 മാര്‍ച്ച് 24ന് 66എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. ഭരണഘടനാവിരുദ്ധവും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനവുമാണ് നിയമമെന്ന് വിശേഷിപ്പിച്ചാണ് അന്ന് വകുപ്പ് കോടതി റദ്ദാക്കിയത്.

ഈ വകുപ്പ് അനുസരിച്ച് ഇപ്പോഴും കേസുകളെടുക്കുന്നത് ഞെട്ടിക്കുന്നതാണെന്ന് ജസ്റ്റിസുമാരായ ആര്‍ നരിമാന്‍, കെ എം ജോസഫ്, ബി ആര്‍ ഗാവൈ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് നോട്ടീസും അയച്ചിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ കേന്ദ്രം മറുപടി നല്‍കണം.

Share This Article
Leave a Comment
error: Content is protected !!